Thursday, June 27, 2019 Last Updated 27 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 01.05 AM

ഗള്‍ഫ്‌- അറബ്‌ ഉച്ചകോടി ഇന്നു മുതല്‍ മക്കയില്‍

ജിദ്ദ : പതിനാലാമത്‌ ഇസ്ലാമിക്‌ ഉച്ചകോടിക്കും അടിയന്തര ഗള്‍ഫ്‌, അറബ്‌ ഉച്ചകോടികള്‍ക്കും ഇന്നു മക്കയില്‍ തുടക്കമാകും. പശ്‌ചിമേഷ്യയിലെ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്താണു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്‌ അറബ്‌ ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടികള്‍ മക്കയില്‍ വിളിച്ചുചേര്‍ത്തത്‌.
"മക്ക ഉച്ചകോടി; ഭാവിക്കു വേണ്ടി കൈകോര്‍ത്ത്‌" എന്ന സന്ദേശത്തോടെ ചേരുന്ന സമ്മേളനത്തില്‍ ഒ.ഐ.സി. (ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്ലാമിക്‌ കോ-ഓപ്പറേഷന്‍) അംഗരാജ്യങ്ങളിലെ ഭരണാധികാരികളാണു പ്രധാനമായും പെങ്കടുക്കുന്നത്‌.
ഉച്ചകോടിക്കു മുമ്പായി ഒ.ഐ.സി. അംഗ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗം നടക്കും. പങ്കെടുക്കാനായി വിവിധ രാഷ്‌ട്രനേതാക്കള്‍ മക്കയില്‍ എത്തിത്തുടങ്ങി. ഹറമിനോടു ചേര്‍ന്ന സഫ കൊട്ടാരത്തിലാണ്‌ സല്‍മാന്‍ രാജാവ്‌ അതിഥികളെ സ്വീകരിക്കുന്നത്‌.
ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ആക്രമണം പതിവാക്കിയ പശ്‌ചാത്തലത്തിലാണ്‌ അടിയന്തര ജി.സി.സി. (ഗള്‍ഫ്‌ കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) ഉച്ചകോടി ചേരുന്നത്‌. ഒ.ഐ.സി. ഉച്ചകോടി നേരത്തേ നിശ്‌ചയിച്ചതാണ്‌. യു.എ.ഇ. തീരത്തിനടുത്ത്‌ നാല്‌ എണ്ണക്കപ്പലുകളും സൗദിയില്‍ അരാംകോ എണ്ണക്കമ്പനിയുടെ പൈപ്പ്‌ ലൈനും ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണു ജി.സി.സി. ഉച്ചകോടി ചേരുന്നത്‌.
അടിയന്തര ഉച്ചകോടി തീരുമാനിച്ചതിനു ശേഷം മക്കയും ജിദ്ദയും ലക്ഷ്യമാക്കി യെമന്‍ അതിര്‍ത്തിയില്‍നിന്നു ഹൂതികളുടെ മിസൈല്‍ വന്നതും നജ്‌റാന്‍, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരേ സ്‌ഫോടകവസ്‌തു നിറച്ച ഡ്രോണുകളുടെ ആക്രമണവുമുണ്ടായി. യുദ്ധത്തിനു മുന്‍കൈയെടുക്കില്ലെന്നും ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുമെന്നും സൗദി വ്യക്‌തമാക്കി.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Thursday 30 May 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW