Thursday, July 18, 2019 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 08.38 PM

നരേന്ദ്ര മോഡി അരുണ്‍ ജയ്റ്റലിയെ സന്ദര്‍ശിക്കും: മന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെടുമെന്ന് സൂചന

PM Modi,   Arun Jaitley

ന്യൂഡല്‍ഹി: രണ്ടാം തവണയും അധികാരത്തിലേറുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നാളെ നടക്കാനിരിക്കെ നരേന്ദ്ര മോഡി അരുണ്‍ ജയ്റ്റലിയുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യപരമായ കാരണങ്ങളാല്‍ മന്ത്രിയായി തുടരുന്നില്ലെന്ന് ചുണ്ടിക്കാട്ടി അരുണ്‍ ജയ്റ്റലി മോഡിക്ക് കത്തയച്ചതിനു പിന്നാലെയാണ് മോഡി മുതിര്‍ന്ന നേതാവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും മന്ത്രിസഭയില്‍ തുടരണമെന്നും മോഡി ജയ്റ്റലിയോട് ആവശ്യപ്പെടുമെന്നാണ് വിവരം.

ആരോഗ്യപരമായ കാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് നരേന്ദ്രമോഡിക്ക് അദ്ദേഹം കത്തുനല്‍കിയത്. മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് ജെയ്റ്റ്‌ലിയുടെ പിന്മാറ്റം. മോഡിക്ക് ന്‍ലകിയ കത്ത് ട്വീറ്റിലുടെയും അരുണ്‍ ജെയ്റ്റലി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ഒന്നരമാസമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോഡി നടത്തിയ കേദാര്‍നാഥ് യാത്രയ്ക്കിടെ ഇക്കാര്യം താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ജെയ്റ്റ്‌ലി കത്തില്‍ പറയുന്നു. ഉത്തരവാദിത്തങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ പറ്റുന്ന അവസ്ഥയില്ല താന്‍. ആരോഗ്യകാര്യത്തിലും ചികിത്സയിലും ശ്രദ്ധചെലുത്താന്‍ വിശ്രമം വേണമെന്നാണ് ജെയ്റ്റലി പറയുന്നത്. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചയായി ജെയ്റ്റലി താന്‍ കൈകാര്യം ചെയ്തിരുന്ന ധനമന്ത്രാലയത്തില്‍ എത്തിയിരുന്നില്ല. വെള്ളിയാഴ്ച മന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW