Saturday, June 22, 2019 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 04.45 PM

ഹാര്‍ലി ഏഷ്യന്‍ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നു

harley davidson 250 cc 500cc motorcycle for asia in 2020

ഹാര്‍ലി ഡേവിഡ്‌സണ്‍ ഏഷ്യന്‍ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി 250 മുതല്‍ 500 വരെ സിസി എന്‍ജിന്‍ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകള്‍ ഹാര്‍ലി പുറത്തിറക്കാനുള്ള ആലോചനയിലാണ്. പേരും പ്രൗഡിയും മാത്രം പോര ഹാര്‍ലിക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ എന്ന തിരിച്ചറിവാണ് ഈ പുതിയ തീരുമാനത്തിന് പിന്നില്‍.

ഇരുചക്ര വാഹനങ്ങള്‍ക്ക് ഏറെ പ്രചാരമുള്ള ഏഷ്യന്‍ വിപണികളില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ചെറു എന്‍ജിന്‍ ബൈക്കുകള്‍ വേണമെന്നാണ് ഹാര്‍ലിയുടെ നിഗമനം.

വിട്വിന്‍ എന്‍ജിനുള്ള ചെറു ബൈക്കുകള്‍ക്ക് വിലയും കുറവായിരിക്കും എന്നാണ് പ്രതീക്ഷ. 2022-ല്‍ പുതിയ ബൈക്കുകള്‍ വിപണിയിലെത്തും.

ബിഎംഡബ്ല്യു മോട്ടറാഡും ടിവിഎസും സഹകരിച്ച് നിര്‍മിച്ച ബൈക്ക് പുറത്തിറങ്ങിയത് അടുത്തിടെയാണ്. കൂടാതെ ബജാജും ട്രയംഫും സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതേ പാതിയിലാണ് ഹാര്‍ലിയും.

Ads by Google
Ads by Google
Loading...
TRENDING NOW