Thursday, June 20, 2019 Last Updated 23 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 04.26 PM

ലോകസുഖങ്ങള്‍ താല്‍ക്കാലികം: പന്ത്രണ്ടാം വയസില്‍ സന്യാസം സ്വീകരിച്ച് ഖുഷി പറയുന്നു

Jain Monk,  Khushi , 12 year old girl

സൂറത്ത്: ലോകസുഖങ്ങള്‍ ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് ഖുഷി എന്ന പന്ത്രണ്ടുവയസുകാരി. ഖുഷിയുടെ ഈ തീരുമാനത്തെ സന്തോഷപൂര്‍വ്വമാണ് കുടുംബാംഗങ്ങള്‍ സ്വീകരിച്ചത്. ജൈന സന്യാസിയാവാനുള്ള ദീക്ഷ ഖുഷി ബുധനാഴ്ച സ്വീകരിച്ചു. 2018 നവംബറില്‍ 97 ശതമാനം മാര്‍ക്ക് നേടിയാണ് ഖുഷി ആറാം ക്ലാസ് പാസായത്.

ഇന്ന് ലോകത്ത് നാം അനുഭവിക്കുന്ന സുഖങ്ങളെല്ലാം തല്‍ക്കാലികമാണെന്നും മോക്ഷപ്രാപ്തിക്കുള്ള ഏകമാര്‍ഗം ലളിത ജീവിതം നയിക്കുന്നതാണെന്നും ഖുഷി പറയുന്നു. തന്റെ കുടുംബത്തില്‍ നിന്ന് നാലു പേര്‍ സന്യാസ ജീവിതം സ്വീകരിച്ചിട്ടുണ്ടെന്നും എട്ടാമത്തെ വയസിലാണ് ലൗകിക സുഖങ്ങള്‍ വെടിയേണ്ടതെന്നും തന്റെ കാര്യത്തില്‍ അത് വൈകിയെന്നും ഖുഷി കൂട്ടിച്ചേര്‍ത്തു.

ചെറു പ്രായത്തില്‍ തന്നെ മകള്‍ക്ക് ഇങ്ങനെ ഒരു തോന്നലുണ്ടായതില്‍ സന്തോഷമുണ്ടെന്ന് ഖുഷിയുടെ പിതാവ് വിനീത് ഷാ പറഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ക്ക് വെളിച്ചം പകരാന്‍ ഖുഷിയ്ക്ക് കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ഖുഷി ഒരു ഡോക്ടറായി തീരണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാലിപ്പോള്‍ അവളുടെ ആഗ്രഹം നടത്തിക്കൊടുക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്നും ഖുഷിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 29 May 2019 04.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW