Friday, June 21, 2019 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 04.27 PM

അപകടം ഒഴിവാക്കാന്‍

'' വീടിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് അപകടമുണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.''
uploads/news/2019/05/311302/parenting290519.jpg

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അമ്മമാര്‍ക്ക് എപ്പോഴും ടെന്‍ഷനായിരിക്കും. കുട്ടി നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ പറയുകയും വേണ്ട. വീടിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ആ അപകടം ഒഴിവാക്കാം.

അപകടമുണ്ടാക്കുന്ന തീ


തീയില്‍ നിന്നുള്ള അപകടങ്ങളാണ് പ്രധാനം. അടുക്കളയില്‍ കുഞ്ഞുമായി കടക്കേണ്ടിവന്നാല്‍, അത് കഴിവതും ഒഴിവാക്കേണ്ടതാണ്, പക്ഷേ ഒഴിവാക്കാനാവാതെവന്നാല്‍ വളരെ ശ്രദ്ധ വേണം.

കുഞ്ഞ് കത്തിക്കൊണ്ടിരിക്കുന്ന അടുപ്പില്‍നിന്നും വിറകു വലിച്ചെടുക്കാം, കൈ അതിലേക്കിടാം, ഹീറ്ററിന്റെ വയര്‍ വലിച്ച് പാത്രത്തോടെ ദേഹത്തേക്കു തട്ടിയിടാം, പാത്രത്തിലിരിക്കുന്ന ചൂടുവെള്ളം തട്ടി ദേഹത്തേക്കൊഴിക്കാം അങ്ങനെ പലതും.
കുട്ടികള്‍ എന്താണ് ചെയ്യാന്‍ സാധ്യതയുള്ളതെന്നു മനസ്സിലാക്കി മുതിര്‍ന്നവര്‍, അതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ശ്രമിച്ചാലേ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാവൂ.

മുറിവുകള്‍


കത്തി, ബ്ലേയ്ഡ് തുടങ്ങിയവകൊണ്ടുള്ള മുറിവുകളാണ് മറ്റൊന്ന്. കുട്ടികളുടെ അനുകരണവാസനയാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് കുഞ്ഞിന്റെ കൈ എത്താത്തിടത്ത് വേണം ഇവ സൂക്ഷിക്കാന്‍. ഒരു ഉറയ്ക്കുള്ളിലാക്കി വച്ചാല്‍ നന്ന്. കുപ്പികള്‍, ഗ്ലാസുകള്‍ (പൊട്ടുന്നവ) മുതലായവ കുഞ്ഞിന്റെ കൈയിലെത്താതെ സൂക്ഷിക്കണം.

മറ്റ് അപകടങ്ങള്‍


നാണയങ്ങള്‍, സൂചി മുതലായവ കുഞ്ഞുങ്ങളുടെ കയ്യിലെത്താതെ സൂക്ഷിക്കണം. കുഞ്ഞുങ്ങള്‍ അവ വായില്‍ വയ്ക്കാനും വിഴുങ്ങാനും സാധ്യതയുണ്ട്. വിഴുങ്ങുമ്പോള്‍ അന്നനാളത്തിലേക്കാണ് പോകുന്നതെങ്കില്‍ വലിയ പ്രശ്നം ഉണ്ടായെന്നുവരില്ല. പക്ഷേ, ശ്വാസനാളത്തില്‍ കുടുങ്ങിയാല്‍ നിമിഷത്തിനുള്ളില്‍ മരണം സംഭവിക്കാനും സാധ്യതയുണ്ട്.

കുഞ്ഞുങ്ങള്‍ എത്ര നിര്‍ബന്ധം പിടിച്ചാലും കരഞ്ഞാലും നാണയങ്ങള്‍ കളിക്കാന്‍ കൊടുക്കരുത്.

2. ഭാരമേറിയ ഫര്‍ണിച്ചറുകള്‍ വയ്ക്കുമ്പോള്‍ അവ ഉറപ്പിച്ച് വയ്ക്കാന്‍ ശ്രദ്ധിക്കുക. അലമാരയില്‍ കയറാന്‍ കുഞ്ഞു ശ്രമിച്ച്, അലമാര മറിഞ്ഞുവീണ് അപകടം സംഭവിക്കരുത്.

3. അപകടകരമല്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ മാത്രം കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. കളിക്കുമ്പോള്‍ മുതിര്‍ന്ന ഒരാളുടെ മേല്‍നോട്ടം വേണം.

4. കുളിമുറിയില്‍ വെള്ളം നിറച്ച ബക്കറ്റിനരുകില്‍ കുഞ്ഞിനെ നിര്‍ത്തരുത്.

uploads/news/2019/05/311302/parenting290519a.jpg

5. കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിഴുങ്ങാനോ വീഴാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്. ലോഹ നിര്‍മിതമായവ ഒഴിവാക്കണം. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച കളിപ്പാട്ടങ്ങള്‍ നല്‍കരുത്.

6. ടിവി, റേഡിയോ, ടേബിള്‍ഫാന്‍, ഭാരമുള്ള വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങള്‍ കുട്ടികളുടെ കയ്യെത്തും ഉയരത്തി ല്‍ സൂക്ഷിക്കരുത്. മേശവിരിയില്‍ പിടിച്ച് ഇത്തരം വസ്തുക്കള്‍ താഴെയിടാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം.

7. കുട്ടികളെ അടുപ്പിന്റെ അരികില്‍ നിന്നു മാറ്റിനിര്‍ത്തണം. ചൂടു വസ്തുക്കള്‍ പാത്രങ്ങളിലേക്ക് പകര്‍ത്തുമ്പോഴും പകര്‍ത്തി സൂക്ഷിക്കുമ്പോഴും സൂക്ഷിക്കണം.

8. റോഡിലോ റോഡിനു സമീപത്തോ ടെറസിലോ കളിക്കാന്‍ അനുവദിക്കരുത്.

9. വീടിനു സമീപമുള്ള കുളങ്ങള്‍ക്കും കിണറുകള്‍ക്കും ഉയരമുള്ള സംരക്ഷണ ഭിത്തി കെട്ടുക. കിണറുകള്‍ ഇരുമ്പുവല കൊണ്ട് മൂടുന്നതാണ് നല്ലത്.

10. മൂര്‍ച്ചയുള്ള ആയുധങ്ങള്‍, ചുറ്റിക, ആണി, പിന്‍ തുടങ്ങിയ സാധനങ്ങള്‍ കുട്ടികളുടെ കളിയിടങ്ങളിലോ സമീപത്തോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കത്തി, ബ്ലേഡ് പോലുള്ളവ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കരുത്.

12. സ്വിച്ച് ബോര്‍ഡുകളും പ്ലഗ് ബോര്‍ഡുകളും കുട്ടികള്‍ക്ക് കൈ എത്തിപ്പിടിക്കാന്‍ കഴിയുന്നതാവരുത്. ഇലക്ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം.

13. തോടുകളും പുഴകളും വീടിന്റെ തൊട്ടടുത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കരുത്.

14. ടേബിളിനു മുകളില്‍ കൊച്ചു കുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്.

15 . കുട്ടികളുള്ള വീട്ടില്‍ സൂചി, സേഫ്ടി പിന്‍ മുതലായവ അലക്ഷ്യമായി ഉപേക്ഷിക്കരുത്.

16. ഗുളികകള്‍, മരുന്നുകള്‍, തീപ്പെട്ടി, ലൈറ്റര്‍, മണ്ണെണ്ണ തുടങ്ങിയവയും കൈ എത്താത്ത തരത്തില്‍ സൂക്ഷിക്കണം. കീടനാശിനികളോ അവയുടെ കവറോ എടുക്കാന്‍ ഇടയുള്ളിടത്ത് വയ്ക്കരുത്.

അനഘ

Ads by Google
Wednesday 29 May 2019 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW