Wednesday, July 17, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 AM

മുറെ ജെല്‍ മാന്‍ അന്തരിച്ചു

uploads/news/2019/05/311102/in4.jpg

വാഷിങ്‌ടണ്‍: നൊബേല്‍ സമ്മാനജേതാവും കണികാശാസ്‌ത്രത്തില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ ഭൗതികശാസ്‌ത്രജ്‌ഞനുമായ മുറെ ജെല്‍ മാന്‍(89) അന്തരിച്ചു. ന്യൂമെക്‌സിക്കോയിലെ സാന്റാ ഫെയിലുള്ള വസതിയില്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു അന്ത്യം.
കണങ്ങളെ വര്‍ഗീകരിക്കാനുള്ള ഗണിതമാതൃക കണ്ടെത്തുകയും മൗലിക കണങ്ങളായ ക്വാര്‍ക്കുകളെ സംബന്ധിച്ച ആശയം രൂപപ്പെടുത്തുകയും ചെയ്‌തത്‌ ഇദ്ദേഹമാണ്‌. മൗലിക കണങ്ങളെ ഗണിതപരമായി വര്‍ഗീകരിക്കാന്‍ എയ്‌റ്റ്‌-ഫോള്‍ഡ്‌ വേ (ഞ്ഞദ്ധദ്ദന്ധ ക്ഷഗ്ന ്രല്‍ന്റത്ന) രൂപപ്പെടുത്തിയ ജെല്‍മാന്‌ 1969-ല്‍ ഭൗതികശാസ്‌ത്ര നൊ-ബേല്‍ ലഭിച്ചു. പതിറ്റാണ്ടുകളായി അദ്ദേഹം കലിഫോര്‍ണിയ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(കാല്‍ടെക്‌)യിലെ ഗവേഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

Ads by Google
Wednesday 29 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW