Wednesday, July 17, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 AM

ജപ്പാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക്‌ നേരേ കത്തിയാക്രമണം; രണ്ടു മരണം

കവാസാക്കി: ജപ്പാനിലെ കവാസാക്കി നഗരത്തില്‍ ബസ്‌സ്‌റ്റോപ്പില്‍കാത്തുനിന്നവര്‍ക്കു നേര്‍ക്കു നടന്ന കൂട്ടക്കത്തിക്കുത്തില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു. 16 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ മിക്കവരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്‌.
ആക്രമണശേഷം ഓടിപ്പോയ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സ്വയം കഴുത്തുമുറിച്ചു മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ സംഘത്തിനുനേര്‍ക്കാണ്‌ പ്രധാനമായും ആക്രമണമുണ്ടായത്‌. ഇരുകൈകളിലും കത്തിയുമേന്തി "നിന്നെ ഞാന്‍ കൊല്ലുമെന്ന്‌ അലറിവിളിച്ചുകൊണ്ടായിരുന്നു" ആക്രമണമെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാനഡയിലെ കത്തോലിക്കാ കന്യസ്‌ത്രീകളുടെ കീഴിലുള്ള ക്യൂബെക്‌ ഒന്ന സംഘടനയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്‌ ആക്രമണത്തിനിരയായവരില്‍ ഏറെയും.

Ads by Google
Wednesday 29 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW