Wednesday, July 17, 2019 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 AM

ദലൈലയുമായി ചര്‍ച്ച; യു.എസ്‌. അംബാസിഡറെ തള്ളി ചൈന

ബീജിങ്‌: ടിബറ്റന്‍ ആത്മീയനേതാവായ ദലൈലാമയുമായി ചര്‍ച്ചയ്‌ക്കു തയാറാകണമെന്ന യു.എസ്‌. അംബാസിഡര്‍ ടെറി ബ്രാന്‍സ്‌റ്റാഡിന്റെ നിര്‍ദേശം തള്ളി ചൈന. അത്‌ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകക്ഷികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ചൈന വ്യക്‌തമാക്കി.
ഈ മാസം 19, 25 തീയതികളിലാണ്‌ ബ്രാന്‍സ്‌റ്റാഡ്‌ ടിബറ്റ്‌ സന്ദര്‍ശിച്ചത്‌. ഹിമാലയന്‍ മേഖലയിലെ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റില്‍ ഒരു യു.എസ്‌. നയതന്ത്ര ഉദ്യോഗസ്‌ഥന്‍ 2015-നു ശേഷം നടത്തിയ ആദ്യ സന്ദര്‍ശനം. ഒരു മുന്‍ ധാരണയും കൂടാതെ അഭിപ്രായഭിന്നതകള്‍ ദലൈലാമയോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ ചൈന പറഞ്ഞുതീര്‍ക്കണമെന്ന്‌ ഈ സന്ദര്‍ശനവേളയില്‍ ബ്രാന്‍സ്‌റ്റാഡ്‌ പറഞ്ഞതായി യു.എസ്‌. വക്‌താവ്‌ വ്യക്‌തമാക്കിയിരുന്നു. ടിബറ്റന്‍ ബുദ്ധമതക്കാരുടെ മതസ്വാതന്ത്ര്യത്തില്‍ ചൈന കൈകടത്തുന്നതിലുള്ള ആശങ്കയും അമേരിക്കന്‍ അംബാസിഡര്‍ പങ്കുവയ്‌ക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ്‌ ചൈനയുടെ പ്രതികരണം.
ചൈനയുടെ മതപരവും വംശീയവുമായ നിലപാടുകളെക്കുറിച്ചും ടിബറ്റിലെ സാമൂഹ്യ സാമ്പത്തിക വികസനത്തെക്കുറിച്ചും യു.എസ്‌. അംബാസിഡറോടു വിശദീകരിച്ചിട്ടുണ്ടെന്നു മാധ്യമങ്ങുടെ ചോദ്യങ്ങള്‍ക്കു ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം വക്‌താവ്‌ ലു കാങ്‌ മറുപടി നല്‍കി. ദലൈലാമയുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ചൈനീസ്‌ നയമെന്തെന്നു യു.എസ്‌. അംബാസിഡറെ ധരിപ്പിച്ചതാണ്‌. ടിബറ്റ്‌ പ്രശ്‌നത്തില്‍ വിദേശ ഇടപെടല്‍ ചൈന അംഗീകരിക്കില്ല. ടിബറ്റ്‌ ചൈനയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും ലു കാങ്‌ മറുപടി നല്‍കി.

Ads by Google
Wednesday 29 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW