Wednesday, July 17, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 AM

വീണ്ടും അഴിമതിക്കേസ്‌: നവാസ്‌ ഷെരീഫിനെ ജയിലില്‍ ചോദ്യംചെയ്‌തു

ലാഹോര്‍: ജയിലില്‍ കഴിയുന്ന പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെ ജര്‍മനിയില്‍നിന്നു 34 ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ചോദ്യംചെയ്‌തു. അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയിലെ നാല്‌ ഉദ്യോഗസ്‌ഥരാണ്‌ കോട്‌ ലഖ്‌പത്‌ ജയിലിലെത്തി ചോദ്യംചെയ്‌തത്‌.
അല്‍ അസീസിയ സ്‌റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാണു ഷെരീഫ്‌ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്‌.
ജയിലില്‍ ഉദ്യോഗസ്‌ഥരോടു രണ്ടു മണിക്കൂറോളം സംസാരിച്ചെങ്കിലും ചോദ്യാവലി നല്‍കാനും അഭിഭാഷകരോട്‌ ആലോചിച്ച്‌ മറുപടി നല്‍കാമെന്നുമാണു ഷെരീഫിന്റെ നിലപാടെന്നു "ദ്‌ ഡോണ്‍" ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.
പാകിസ്‌താനില്‍ 2016-ല്‍ നടത്താനിരുന്ന സാര്‍ക്ക്‌ സമ്മേളനത്തിനെത്തുന്ന വിശിഷ്‌ടാതിഥികള്‍ക്കു വേണ്ടിയെന്ന പേരിലാണു ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങള്‍ വാങ്ങിയത്‌. നികുതിയടയ്‌ക്കാതെയായിരുന്നു ഇറക്കുമതി. ഉറി ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനാല്‍ സാര്‍ക്ക്‌ സമ്മേളനം നടന്നില്ല.
വാങ്ങിയതില്‍ 20 വാഹനങ്ങള്‍ ഷെരീഫ്‌ സ്വന്തം വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്തി. മകള്‍ മറിയം നവാസും ഈ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു.

Ads by Google
Wednesday 29 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW