Friday, July 19, 2019 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 08.24 PM

നരേന്ദ്ര മോഡി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

Pranab Mukharjee, Narendra Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം തേടിയാണ് മോഡി എത്തിയത്. പ്രണബ് മുഖര്‍ജിയെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്-മോഡി ട്വീറ്റ് ചെയ്തു. മോഡിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW