Tuesday, May 28, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 03.15 PM

സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി നാലു ദിവസം ; തൊഴിൽ, സാമൂഹിക ,വികസന മന്ത്രാലയം

uploads/news/2019/05/311057/GUlf280519a.jpg

റിയാദ് : സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി നാലു ദിവസം നൽകിയിട്ടുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റമദാൻ 29 ന് തൊട്ടടുത്ത ദിവസം മുതൽ നാലു ദിവസത്തെ അവധിക്കാണ് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവകാശമുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി .

ബലി പെരുന്നാളിനും സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസത്തെ അവധിയാണ് ലഭിക്കുക. അറഫ ദിനം മുതൽ നാലു ദിവസമാണ് ബലി പെരുന്നാളിന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി നൽകേണ്ടുന്നത് .

ദേശീയദിനവും വാരാന്ത്യ അവധിയും ഒരുമിച്ചുവരികയാണെങ്കിൽ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിവസത്തിനു മുമ്പോ ശേഷമോ ഉള്ള ഒരു ദിവസം ബദൽ അവധി നൽകണം. രണ്ടു പെരുന്നാളുകൾക്ക് മധ്യേയാണ് ദേശീയദിനം വരുന്നതെങ്കിൽ ദേശീയദിനാവധിക്ക് ബദൽ ദിവസം അവധി നൽകേണ്ടതില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 28 May 2019 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW