Tuesday, July 16, 2019 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 12.48 AM

ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല: ട്രംപ്‌

uploads/news/2019/05/310957/1.jpg

ടോക്കിയോ: ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ നീക്കമില്ലെന്നു വ്യക്‌തമാക്കി പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. മേഖലയില്‍ അമേരിക്ക സൈനികസാന്നിധ്യം വര്‍ധിപ്പിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ അശാന്തി വര്‍ധിച്ച ഘട്ടത്തിലാണു ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന ട്രംപിന്റെ പ്രസ്‌താവം.
ഇറാന്‍കാരായ ഒരുപാടുപേരെ എനിക്കറിയാം അവരൊക്കെ നല്ലവരാണ്‌. ഇറാനു നല്ലൊരു രാജ്യമായി തുടരാന്‍ ഇപ്പോഴും അവസരമുണ്ട്‌. ഇതേ ഭരണത്തില്‍ത്തന്നെ. ടോക്കിയോയില്‍ മാധ്യമങ്ങളോടു ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ.
ടെഹ്‌റാനില്‍നിന്നുള്ള വെല്ലുവിളി വര്‍ധിച്ച സാഹചര്യത്തില്‍ പശ്‌ചിമേഷ്യയില്‍ 1,500 സൈനികരെ കൂടി അധികമായി വിന്യസിക്കുമെന്ന്‌ വെളളിയാഴ്‌ച അമേരിക്ക വ്യക്‌തമാക്കിയിരുന്നു. ഇറാനുമായുള്ള രാജ്യാന്തര ആണവക്കരാറില്‍നിന്ന്‌ അമേരിക്ക ഏകപക്ഷീയമായി മാറിയത്‌ ഒരു വര്‍ഷം മുമ്പാണ്‌. ഇതിനു പിന്നാലെ ഇറാനെതിരേ സാമ്പത്തിക, എണ്ണ ഉപരോധം അമേരിക്ക കടുപ്പിച്ചു. തുടര്‍ന്ന്‌ ആണവകരാറിലെ ഏതാനും വ്യവസ്‌ഥകളില്‍നിന്നു തങ്ങളും പിന്നോട്ടുപോകുമെന്ന്‌ ഇറാനും ഭീഷണി മുഴക്കി. ഇതു രാജ്യാന്തരതലത്തില്‍ ആശങ്കകള്‍ വര്‍ധിപ്പിച്ച ഘട്ടത്തിലാണ്‌ അട്ടിമറി നീക്കമില്ലെന്ന അമേരിക്കന്‍ സ്‌ഥിരീകരണം.
ഇറാന്‍ ചര്‍ച്ചകള്‍ക്കു സന്നദ്ധമാകുന്നെങ്കില്‍ തങ്ങളും സന്നദ്ധമാകുമെന്നു ട്രംപ്‌ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Tuesday 28 May 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW