Tuesday, June 25, 2019 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 07.47 PM

ജയരാജന്റേയും ഉണ്ണിത്താന്റേയും പേരില്‍ വാതുവെയ്പ്പ്; വൃക്ക രോഗിക്ക് ലഭിച്ചത് ഒന്നേകാല്‍ ലക്ഷം രൂപ

Facebook, kidney transplantation , Bet, Loksabha election 2019

കോഴിക്കോട്: മൂന്നു സുഹൃത്തുക്കള്‍ തമ്മില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാതുവെയപ്പ് ഗുണം ചെയ്തത് നാലാമത്തെ സുഹത്തിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ഫണ്ടിലേക്ക്. ഫേയ്‌സ്ബുക്ക് വഴി മാത്രം പരിചയമുള്ള നിയാസ് മലബാറി, ബഷീര്‍ എടപ്പോളും അഷ്‌കര്‍ കെ.എ എന്നിവരാണ് വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടത്. വടകരയില്‍ ജയരാജന്റെ ജയവുമായി ബന്ധപ്പെട്ട് ബഷീര്‍ എടപ്പാളും അഷ്‌കര്‍ കെ.എയും തമ്മില്‍ നടന്ന വാതുവെയ്പ്പില്‍ ഒരു ലക്ഷം രൂപയും കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയവുമായി ബന്ധപ്പെട്ടുള്ള വാതുവെയ്പ്പിലൂടെ 25000 രൂപയുമാണ് ഇവര്‍ക്ക് ലഭിച്ചത്.

വാതുവെച്ച തുക പാഴാക്കാതെ സുഹൃത്തായ കെ.എസ്.യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നീക്കി വച്ച് മാതൃകയാകുകയാണ് ഈ മൂവര്‍ സംഘം. ഇക്കാര്യം സംബന്ധിച്ച് ഫേയ്‌സ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് വളരെ ചെറിയ തുകയാണെന്നും ശസ്ത്രക്രിയയ്ക്ക് ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമാണെന്നും നിയാസ് മലബാറി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal

ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA

എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്
********
കാസറഗോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍

ജയിക്കില്ല,ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍

എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്

രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 125000 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്) ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്‌സിലേക്ക് വരണം

Ads by Google
Monday 27 May 2019 07.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW