Friday, June 21, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 05.04 PM

നല്ല വീട്/ഒരു നല്ല ഭാര്യ

uploads/news/2019/05/310918/joythy270519a.jpg

'' ജാതകവിധി പ്രകാരം ഒരാളിന് സൗഭാഗ്യകാലമാണെങ്കില്‍ക്കൂടി അയാള്‍ താമസിക്കുന്നത് വാസ്തുശാസ്ത്രത്തിന് വിരുദ്ധമായി നിര്‍മ്മിക്കപ്പെട്ട വീട്ടിലാണെങ്കില്‍ അയാള്‍ക്ക് ജീവിതത്തിലെ വിലപ്പെട്ടത് പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. നല്ല ഭാഗ്യമുണ്ടായിട്ടും കഷ്ടപ്പെടേണ്ടി വന്നതില്‍ വിലപിച്ച് കാലം കഴിക്കേണ്ടിവരും. അതുപോലെ ദോഷ സമയമാണെങ്കില്‍ക്കൂടി ഒരാള്‍ താമസിക്കുന്നത് വാസ്തു ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ വീട്ടിലാണെങ്കില്‍ ദോഷകാലം വലിയ പ്രയാസമില്ലാതെ അയാള്‍ കടന്നുപോകും. ''

ഒരാള്‍ക്ക് നല്ല ഭാര്യയെ കിട്ടാന്‍ വിധിയുണ്ടെങ്കില്‍ അവളുടെ ആലിംഗനം, പ്രശ്‌നങ്ങളില്‍ മേലുള്ള ഉപദേശം എല്ലാം അയാള്‍ ആസ്വദിക്കും. ഭൂമിയിലെ സന്തോഷകരമായ ജീവിതത്തിന്റെ ഓരോ നിമിഷവും അയാള്‍ അവളിലൂടെ ആസ്വദിക്കും. നേരെ മറിച്ചാണെങ്കില്‍ ആ മനുഷ്യന് ഭാര്യ ഒരു പിശാചായിരിക്കും. ഈ ലോകം തന്നെ അയാള്‍ക്ക് നരകമായി മാറും.

പണ്ട് പറഞ്ഞുകേട്ട ഒരു പഴഞ്ചൊല്ലുണ്ട്: ''നിങ്ങളുടെ ഭാര്യ പരുക്കന്‍ പെരുമാറ്റവും നിസഹകരണവുമാണ് കാണിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു സന്യാസിയായി ലൗകികജീവിതം വെടിയുന്നതാണ് നല്ലത്.''

തമിഴ്‌നാട്ടിലെ വിഖ്യാതനായ കവി കണ്ണദാസന്‍ പറഞ്ഞത് എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു. ''ഒരു നല്ല ഭാര്യയെ കിട്ടുക എന്നത് ദൈവങ്ങളുടെ ഒരു വലിയ സമ്മാനമാണ്.'' അതുപോലെ ''ഒരു നല്ല (ഭാഗ്യമുള്ള) വീട് ലഭിക്കുന്നതും ദൈവങ്ങളുടെ ഒരു വലിയ സമ്മാനമാണ്.''

വീടും ഭാര്യയെപ്പോലെ സര്‍വ്വശക്തയാണ്. ഒരാളിനെ വിജയിയാക്കാനും പാപ്പരാക്കാനും വീടിന് കഴിയും. വീട്ടുടമ എന്നോ, വാടകക്കാരന്‍ എന്നോ നോക്കാതെ വീട് വാസ്തുശാസ്ത്രം അനുശാസിക്കുന്ന ഫലങ്ങള്‍ നല്‍കുന്നു. അത് അനുകൂലമോ, പ്രതികൂലമോ ആകാം. അനുകൂലമാക്കാന്‍ ഗൃഹവാസികള്‍ തന്നെ മനസ്സ് വയ്‌ക്കേണ്ടിവരും.

എല്ലാ മനുഷ്യന്റെയും ജീവിതവിജയ, പരാജയങ്ങള്‍ നിശ്ചയിക്കുന്ന അടിസ്ഥാന കാരണങ്ങള്‍ വീട്ടില്‍നിന്ന് ഉത്ഭവിക്കുന്നവയാണ്.

ജാതകവിധി പ്രകാരം ഒരാളിന് സൗഭാഗ്യകാലമാണെങ്കില്‍ക്കൂടി അയാള്‍ താമസിക്കുന്നത് വാസ്തുശാസ്ത്രത്തിന് വിരുദ്ധമായി നിര്‍മ്മിക്കപ്പെട്ട വീട്ടിലാണെങ്കില്‍ അയാള്‍ക്ക് ജീവിതത്തിലെ വിലപ്പെട്ടത് പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. നല്ല ഭാഗ്യമുണ്ടായിട്ടും കഷ്ടപ്പെടേണ്ടി വന്നതില്‍ വിലപിച്ച് കാലം കഴിക്കേണ്ടിവരും.

അതുപോലെ ദോഷ സമയമാണെങ്കില്‍ക്കൂടി ഒരാള്‍ താമസിക്കുന്നത് വാസ്തു ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ വീട്ടിലാണെങ്കില്‍ ദോഷകാലം വലിയ പ്രയാസമില്ലാതെ അയാള്‍ കടന്നുപോകും. അതിനാലാണ് ജീവിതവിജയം കൈവരിക്കുന്നതിന് വേണ്ടി നമ്മുടെ ആചാര്യന്മാര്‍ വാസ്തുശാസ്ത്രം നമുക്ക് പരിചയപ്പെടുത്തിയത്.

വീടുകള്‍ നൂറുശതമാനവും വാസ്തുശാസ്ത്ര നിയമങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മിച്ച് നിങ്ങളുടെ ദോഷസമയങ്ങളെ പ്രതിരോധിക്കണം. മാത്രമല്ല, വീടിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും വേണം. പഞ്ചഭൂതങ്ങളും, അഷ്ടദിക്കുകളും, സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹാദികളും നല്‍കുന്ന നന്മകള്‍ സ്വീകരിച്ച് ജീവിതവിജയം കൈവരിക്കണം.

ആരോഗ്യത്തിനും സമ്പന്നതയ്ക്കും വാസ്തുശാസ്ത്രം


ജ്യോതിഷം, വാസ്തുശാസ്ത്രം, ആയുര്‍വേദം എന്നിവ വേദശാഖകള്‍ തന്നെയാണ്. അതുകൊണ്ട് ഇവ മൂന്നിനേയും വേദാംഗശാസ്ത്രങ്ങളെന്ന് പേര്‍ ചൊല്ലി വിളിക്കാറുണ്ട്.ശാസ്ത്രതത്വങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ടോ, മനഃപൂര്‍വം അവഗണിച്ചതുകൊണ്ടോ ചിലയാളുകള്‍ പറയുന്നത് കേട്ടുമടുത്ത വാചകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പുതിയ വീട്ടില്‍ താമസം ആക്കിയശേഷം രോഗമൊഴിഞ്ഞിട്ട് നേരമില്ല.പുതിയ വീട്ടില്‍ താമസം തുടങ്ങിയ ശേഷം സമ്പാദിക്കുന്ന ധനം ചെലവായിപ്പോകുന്നു.രോഗം ഒഴിയാത്തതിന്റെയും ധനപരമായ ബുദ്ധിമുട്ടുകളുടെയും കാരണം അവര്‍ പറയുന്ന വാചകത്തില്‍ തന്നെയുണ്ട്.

പുതുതായി നിര്‍മ്മിച്ചതോ, വാങ്ങിച്ചതോ ആയ വീടാണ് അവിടെ വില്ലന്‍. വാങ്ങിയതോ, നിര്‍മ്മിച്ചതോ ആയ വീട്ടില്‍ താമസം തുടങ്ങിയത് മുതല്‍ എന്ന് പറയുന്നതുകൊണ്ട് മനസ്സിലാക്കാം; ആ പറഞ്ഞ വീട്ടില്‍ താമസിക്കുന്ന ആളിനെ ദോഷകരമായി സ്വാധീനിക്കുന്ന എന്തോ ഒരു നിര്‍മ്മിതി അവിടെയുണ്ടെന്ന്. ഇനി മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കാം. നിലവിലുള്ള വീട്ടില്‍ ശാസ്ത്രം അനുവദിക്കുന്നത് പ്രകാരമല്ലാത്ത നിര്‍മ്മിതികള്‍, കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതിനാലും ആ വീട്ടില്‍ താമസം ഉള്ള ആളുകളെ ദോഷകരമായി സ്വാധീനിക്കും.

ഗൃഹത്തിന്റെ പ്രധാന വാതിലിന് നേരെയുള്ള തടസ്സങ്ങള്‍ സ്ഥാനം തെറ്റിയ വാതിലുകള്‍, ജനാലകള്‍, കിണറുകള്‍ ഇവയൊക്കെയും നിത്യരോഗ കാരണങ്ങളായി ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനര്‍ഹമായ സ്ഥാനത്ത് സ്ഥാപിതമായ വീടുകളും അസ്ഥാനത്തിരിക്കുന്ന തൊഴുത്ത്, കിണര്‍, ദിക്ക് തിരിഞ്ഞുപോയ ആരൂഢം, വിഷ്ടിയോഗവും മൃത്യയോഗവുമുള്ള മുറികള്‍, വാതിലുകള്‍ എന്നിവ മഹാരോഗങ്ങളും, മാറാരോഗങ്ങളും, മാനസിക വിഭ്രമങ്ങളും വരുത്തിവയ്ക്കുന്നു.

വാസ്തുദോഷമുള്ള വീടുകളില്‍ പാര്‍ക്കുന്നതു മൂലമുണ്ടായ ദോഷപരിഹാരങ്ങള്‍ക്ക് വീട്ടില്‍ താമസിക്കുന്നവരുടെ ഗ്രഹനില നോക്കിയും, ആവശ്യമെങ്കില്‍ പ്രശ്‌നം കൂടി വച്ചും കൃത്യമായ ദോഷനിര്‍ണ്ണയം നടത്തി വീടിന്റെ വാസ്തുദോഷത്തിനും രോഗത്തിനും ധനസംബന്ധമായ പ്രയാസങ്ങള്‍ക്കും ശമനം വരുത്തിയിരുന്ന ആചാര്യന്മാര്‍ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് വേദാംഗങ്ങളായ ജ്യോതിഷത്തെയും വാസ്തുശാസ്ത്രത്തെയും ആയുര്‍വേദത്തെയും വേണ്ടവിധം ഉപയോഗിച്ചിരുന്നുവെന്നു തന്നെയാണ്.

വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യം വന്നതുകൊണ്ട് മാത്രം രോഗികളായി ജീവിക്കുന്ന വീട്ടമ്മമാര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. ശയിക്കുന്നത് (ഉറങ്ങുന്നത്) ശരിയായ ദിശയില്‍ അല്ലാതെ വരുന്നതുകൊണ്ട് സുഖകരമായ ഉറക്കം നഷ്ടപ്പെടുന്ന ഗൃഹനാഥന്മാരുണ്ട്.

വാസ്തുദോഷമുള്ള വീടുകളില്‍ വസിച്ച് മദ്യപന്മാരായവരും, ജീവിതം കൈപ്പിടിയില്‍ നിന്ന് വിട്ടുകളഞ്ഞവരും ധാരാളമുണ്ട്. ജോലി സ്ഥിരതയില്ലാതെ അലയുന്ന ഉദ്യോഗാര്‍ത്ഥികളുമുണ്ട് നമ്മുടെ കേരളത്തില്‍. ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ നമ്മുടെ നന്മയ്ക്കായി ദോഷപരിഹാരങ്ങള്‍ക്കായി ഉള്ള ശാസ്ത്രങ്ങളാണ്.

പ്രസൂന്‍ സുഗതന്‍
മൊ: 9946419596

Ads by Google
Monday 27 May 2019 05.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW