Friday, June 21, 2019 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 04.24 PM

ദേവാലയത്തില്‍ നിന്ന് ബാങ്കു വിളി ഉയര്‍ന്നു: അബുദാബിയില്‍ സമൂഹ നോമ്പു തുറയ്ക്കായി തുറന്നു കൊടുത്ത് കത്തോലിക്കാ ദേവാലയം

Catholic Church, Iftar

മതസൗഹാര്‍ദ്ദത്തിന്റെ നന്മ നിറഞ്ഞ പ്രവൃത്തികള്‍ നമ്മള്‍ പലരെ കുറിച്ചും കേള്‍ക്കാറുണ്ട്. ഇത്തരം പ്രവൃത്തികള്‍ വാര്‍ത്തയാകാറുമുണ്ട്. യുഎഇയില്‍ നിന്നും ഈ റമദാന്‍ മാസത്തില്‍ ഒരു മതസൗദാര്‍ദ്ദ വാര്‍ത്തയാണ് പുറത്ത് വരുന്നത്. അബുദാബിയിലെ സെന്റ് പോള്‍സ് കത്തോലിക്ക ദേവാലയം സമൂഹനോമ്പുതുറയ്ക്കായി തുറന്നു കൊടുത്ത വാര്‍ത്തയാണ് സന്തോഷമേകുന്നത്. മുസഫ വ്യവസായ മേഖലയിലെ ലേബര്‍ ക്യാംപിലുള്ള വിവിധ രാജ്യക്കാരായ അഞ്ഞൂറിലേറെ മുസ്ലിം വിശ്വാസികളാണ് ഈ ഇഫ്താര്‍ വിരുന്നില്‍ സന്നിഹിതരായത്.

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ നോമ്പുതുറയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംദേശ്, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഭാഗമായി. അബുദാബി പൊലീസ് മേധാവി ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ സാദി, ഇന്‍സ്‌പെക്ടര്‍ സെയ്ദ് അല്‍ സബൂസി എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ ഉണ്ടായിരുന്നു. കത്തോലിക്ക ദേവാലയത്തിനകത്ത് ബാങ്കു വിളിയോടെയാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.

Ads by Google
Monday 27 May 2019 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW