Friday, June 21, 2019 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 11.49 AM

വിവാഹം ഉറപ്പിച്ച യുവതി കാമുകനൊപ്പം പോയി; സ്‌റ്റേഷന്‍ വളപ്പില്‍ ഏറ്റുമുട്ടല്‍

uploads/news/2019/05/310912/love marriage.jpg

തൃക്കുന്നപ്പുഴ : വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം പോയതിനെ ചൊല്ലി ഇരു കുടുംബങ്ങളും പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ഏറ്റുമുട്ടി. ഇവരെ പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ സജാഹുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സതേടി.

പോലീസുകാരെയും യുവതിയെയും ആക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തതില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ പിന്നീട് വിട്ടയച്ചു.

ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ രജിസ്‌ട്രേഷനായി തന്റെ വീട്ടിലുള്ള രേഖകള്‍ വാങ്ങി നല്‍:ണമെന്ന് ആവശ്യപ്പെട്ടാണ് പുനലൂര്‍ സ്വദേശി പോലീസിനെ സമീപിച്ചത്.ഇത് പരിഹരിക്കാനാണ് യുവതിയുടെ ബന്ധുക്കളെ പോലീസ് വിളിച്ചു വരുത്തിയത്. ഇതുപ്രകാരം ഇരുകൂട്ടരും സ്‌റ്റേഷനില്‍ എത്തി. എന്നാല്‍, രേഖകള്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞതോടെ ഇരുകൂട്ടരെയും രണ്ടു സമയതത്തായി സ്‌റ്റേഷനില്‍ നിന്നും പറഞ്ഞു വിട്ടു. എന്നാല്‍ ,സ്‌റ്റേഷന്‍ പരിസരത്ത് കാത്തുനിന്ന യുവതിയുടെ ബന്ധുക്കള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

Ads by Google
Monday 27 May 2019 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW