Monday, June 17, 2019 Last Updated 16 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 12.38 PM

ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത് മുഖ്യമന്ത്രി കസേരയിലേക്ക്.: നിര്‍ദേശവുമായി ജോയ് മാത്യൂ

Facebook post,  Joy mathew

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്കേറ്റ കനത്ത ആഘാതത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെ ചൊല്ലിയാണ് വന്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യ ശൈലി മാറ്റണമെന്ന അഭിപ്രായം ഉയരുമ്പോള്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യൂ.

മുഖ്യമന്ത്രി കസേരയിലേക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജയെ നിര്‍ദേശിച്ചു കൊണ്ടുള്ളതാണ് ജോയ് മാത്യൂവിന്റെ പോസ്റ്റ്. ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത് ആരോഗ്യ വകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്.. നല്ല മാറ്റമുണ്ടാകും എന്നായിരുന്നു ജോയ് മാത്യൂ തന്റെ പോസ്റ്റില്‍ കുറിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ശൈലി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും തന്റെ ശൈലി ഇതാണെന്നും, ഇവിടെ വരെ എത്തിയത് ഈ ശൈലി കൊണ്ടാണെന്നും ഇതില്‍ മാറ്റം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയിരുന്നു.

Facebook post,  Joy mathew

Ads by Google
Monday 27 May 2019 12.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW