Thursday, June 20, 2019 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 09.49 AM

ഒരൊറ്റ ദിവസം വയറു നിറച്ചത് ആയിരം പേരുടെ: യുവാവിന് ലോക റെക്കോര്‍ഡ്

Hyderabad Man,  World Record , Serving Food

ഹൈദരാബാദ്: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന ആള്‍ അവരുടെ മുന്നില്‍ ദൈവമാണ്. ബൈബിളില്‍ ഉള്‍പ്പെടെ വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ഏറ്റവും മഹത്തായ പുണ്യമാണെന്നാണ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ഒരിക്കലെങ്കിലും വിശക്കുന്ന ഒരാളുടെ മുഖം നാം ഭക്ഷണം നല്‍കി തെളിയിക്കുന്നത് ജീവിതത്തില്‍ അനുഭവിക്കേണ്ട സന്തോഷം തന്നെയാണ്. എന്നാല്‍ ഒരു ദിവസം തന്നെ ആയിരത്തിലധികം പേരുടെ വയറു നിറയ്ക്കാന്‍ ഒരാളും മെനക്കെടാറില്ല. എന്നാല്‍ അങ്ങനെ ചിലര്‍ ഉള്ളതുകൊണ്ടാണ്, ഈ ലോകത്തില്‍ ഇന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്തത്. ഗൗതം കുമാര്‍ എന്ന ഹൈദരാബാദ് സ്വദേശിയാണ് ഒരൊറ്റ ദിവസം കൊണ്ട് ആയിരത്തിലധികം പേരുടെ വയറു നിറച്ച് ലോക റെക്കോര്‍ഡില്‍ ഇടം നേടുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സേര്‍വ് നീഡി' എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ഗൗതം കുമാര്‍. ഞായറാഴ്ച ആണ് ഗൗതം കുമാര്‍ ആയിരത്തിലധികം പേരുടെ വയറു നിറച്ച് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. മൂന്നു വ്യത്യസ്ത പ്രദേശങ്ങളിലായാണ് ഗൗതം കുമാര്‍ വിശക്കുന്നവര്‍ക്കു മുന്നില്‍ എത്തിയത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രി, രാജേന്ദ്ര നഗര്‍, ചൗതുപപാലിലെ അമ്മ നന്ന അനാഥാലയം എന്നിവിടങ്ങളിലാണ് ആയിരത്തോളം പേര്‍ക്ക് ഞായറാഴ്ച ഗൗതം കുമാര്‍ ദൈവമായത്.

യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഇന്ത്യയിലെ പ്രതിനിധിയായ കെവി രമണയും തെലങ്കാനയില്‍ നിന്നുള്ള പ്രതിനിധിയായ ടിഎം ശ്രീലതയുമാണ് ഗൗതം കുമാറിന് മനുഷ്യത്വത്തിന്റെ പുരസ്‌കാരം സമ്മാനിച്ചത്.

2014 ലാണ് ഗൗതം കുമാര്‍ സേര്‍വ് നീഡി എന്ന സന്നദ്ധ സംഘടന ആരംഭിക്കുന്നത്. സംഘടനയ്ക്ക് നിലവില്‍ 140 ഓളം വോളന്റീയര്‍മാരാണ് ള്ളത്. 2014 മുതല്‍ തങ്ങള്‍ ഇത്തരത്തിലുള്ള നിരവധി സാമൂഹ്യ പരിപാടികള്‍ ചെയ്തുവരികയാണ്. എന്നാല്‍ ഇന്ന് തനിക്ക് ആയിരത്തിലധികം പേര്‍ക്ക് ഭക്ഷണം കൊടുക്കാനായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ പോലും അനാഥനായി മരിക്കരുതെന്നായിരുന്നു തങ്ങളുടെ സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ഇപ്പോഴത് ഒരാള്‍ പോലും വിശന്ന് മരിക്കരുതെന്നതിലേക്കും ശ്രദ്ധ മാറ്റുന്നുവെന്ന് ഗൗതം കുമാര്‍ വ്യക്തമാക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW