Wednesday, July 17, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 01.04 AM

ചര്‍ച്ചയ്‌ക്കു നീക്കം; ഇമ്രാന്‍ മോഡിയെ വിളിച്ചു

uploads/news/2019/05/310798/in4.jpg

ഇസ്ലാമാബാദ്‌ : ജനക്ഷേമം മുന്‍നിര്‍ത്തി ഇന്ത്യയും പാകിസ്‌താനും യോജിച്ചു പ്രവര്‍ത്തിക്കണമെന്നു പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായുള്ള എല്ലാ തര്‍ക്കങ്ങളിലും ചര്‍ച്ചയ്‌ക്കു തയാറെന്ന്‌ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി.
വീണ്ടും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴാണ്‌ ഇമ്രാന്‍ യോജിപ്പിന്റെ സ്വരം ആവര്‍ത്തിച്ചത്‌. പുല്‍വാമ ഭീകരാക്രമണത്തിനു ബാലാകോട്ടില്‍ നല്‍കിയ തിരിച്ചടിക്കുശേഷം ഇതാദ്യമായാണ്‌ രണ്ടു നേതാക്കളും ടെലിഫോണ്‍ സംഭാഷണം നടത്തുന്നത്‌. സമാധാനവും വികസനവും ദക്ഷിണേഷ്യയുടെ പുരോഗതിയും ലക്ഷ്യമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി യോജിച്ചുള്ള പ്രവര്‍ത്തനം ആഗ്രഹിക്കുന്നെന്നായിരുന്നു ഇമ്രാന്റെ വാക്കുകള്‍. മേഖലയിലെ സമാധാനത്തിന്‌ ഭീകരവിരുദ്ധ അന്തരീക്ഷം സൃഷ്‌ടിക്കുക അനിവാര്യമാണെന്നായിരുന്നു മോഡിയുടെ മറുപടി. സഹകരണനീക്കം പരിപോഷിപ്പിക്കാന്‍ പരസ്‌പരവിശ്വാസം ഊട്ടിയുറപ്പിക്കണം. അതിലൂടെ സമാധാനവും വികസനവും സാധ്യമാകുമെന്നും അഭിനന്ദനത്തിനു നന്ദിപ്രകാശിപ്പിച്ചു മോഡി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനത്തിനും ജനങ്ങളുടെ പുരോഗതിക്കായും ഇരു രാജ്യങ്ങളും ചര്‍ച്ചയ്‌ക്കും വിട്ടുവീഴ്‌ചയ്‌ക്കും തയാറാകണമെന്ന്‌ മുള്‍ട്ടാനില്‍ ഇഫ്‌താര്‍ വിരുന്നിനെ അഭിസംബോധന ചെയ്യവേ ഷാ മെഹ്‌മൂദ്‌ ഖുറേഷി പറഞ്ഞു. കിര്‍ഗിസ്‌ഥാനില്‍ ഷാങ്‌ഗായ്‌ സഹകരണ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ വിളിച്ച വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഖുറേഷിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും അഭിവാദ്യം അര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതിന്റെ തലേന്നായിരുന്നു ഇത്‌.

Ads by Google
Monday 27 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW