Tuesday, July 16, 2019 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 01.04 AM

സല്‍മാന്‍ രാജാവ്‌ മക്കയിലെത്തി; സുരക്ഷ ശക്‌തം

ജിദ്ദ : വിശുദ്ധ റമദാന്‍ അവസാന പത്തു ദിവസങ്ങളിലേക്ക്‌ പ്രവേശിച്ചതോടെ മക്കയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്‌തമാക്കി. രാവും പകലും മക്കയില്‍ ഇപ്പോള്‍ വന്‍തിരക്കാണ്‌. അതേസമയം, റമദാനിലെ അവസാന പത്ത്‌ ദിനങ്ങള്‍ മസ്‌ജിദുല്‍ ഹറാമിന്‌ സമീപം ചെലവഴിക്കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്‌ മക്കയില്‍ എത്തി. വിശുദ്ധ റമദാനിലെ അവസാന പത്ത്‌ ദിനങ്ങളില്‍ അതീവ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ ഇരുഹറംകാര്യ മേധാവി ഡോ. അബുദ്‌ റഹ്‌മാന്‍ അല്‍ സുദൈസ്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌ . ഇതിനെ തുടര്‍ന്ന്‌ ഉംറ സുരക്ഷാ സേനകളുമായി ചേര്‍ന്നു ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡ്‌ വ്യോമ നിരീക്ഷണങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. വരുംദിനങ്ങള്‍ പ്രാര്‍ഥനക്കും ഉംറ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക്‌ സേവനം ചെയ്യാനും ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ഉദ്യോഗസ്‌ഥരോടു പറഞ്ഞു.

Ads by Google
Monday 27 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW