Sunday, May 26, 2019 Last Updated 24 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.39 PM

വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമ ഇല്ലാതായി; 70 ദിവസം ഒളിവില്‍, ജീവിതം എന്തെന്നു പഠിച്ചു: നടന്‍ ബൈജു

Actor baiju, Malayalam film

കൊച്ചി: പതിമൂന്നു വര്‍ഷം മുമ്പ് വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമയിലേക്ക് ആരും വിളിച്ചില്ലെന്നു നടന്‍ ബൈജു. പട്ടിണിയില്ലാതിരുന്നത് കയ്യില്‍ കാശുണ്ടായത് കൊണ്ട് മാത്രമാണെന്നും ബൈജു പറഞ്ഞു. സുഹൃത്തുമായി തെറ്റി കേസെടുത്തതാണെന്നും ജീവിതം എന്തെന്നു പഠിപ്പിച്ചത് ഈ കേസാണെന്നും ബൈജു പറയുന്നു.

പോലീസില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി 70 ദിവസം ഒളിവില്‍ കഴിയേണ്ടിയതായി വന്നു. ഞാന്‍ വിദേശത്തേക്ക് പോയതായി വാര്‍ത്തകള്‍ വന്നു, പക്ഷെ ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെന്നും ബൈജു പറയുന്നു. പ്രശസ്തനായ പ്രതിയെ പിടികൂടുക എന്നത് പോലീസിന്റെ അഭിമാന പ്രശ്‌നമായതോടെ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ക്ക് കണക്കുകളില്ല. ഒടുവില്‍ ജാമ്യം കിട്ടി പുറത്തുവന്നു.

'ഈ സംഭവം നടക്കുന്നതിനു മുമ്പ് വരെ ആരെങ്കിലും ഉപദേശിച്ചാല്‍ കേള്‍ക്കുന്ന സ്വഭാവമില്ലായിരുന്നു. ഈ സംഭവത്തോടെ ജീവിതത്തില്‍ പക്വതയായി. ആരോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചു. ഇതുവരെ മുന്നൂറു സിനിമകളില്‍ അഭിനയിച്ചു. പക്ഷെ അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ല. സംവിധായകനാകാന്‍ താല്‍പര്യമില്ല, പക്ഷെ ഞാന്‍ നിര്‍മ്മിച്ച ഒരു സിനിമ ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തുവരും.' ബൈജു പറഞ്ഞു .

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW