Thursday, June 20, 2019 Last Updated 36 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.22 PM

കേരളം ഭാരതത്തില്‍ അല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു: ഇനിയും അനുഭവിക്കുക, രോഷമടക്കാനാകാതെ രാജസേനന്‍

Rajasenan,  Loksabha election result

17മത് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ പ്രതീക്ഷിച്ച വിജയമായിരുന്നില്ല പലര്‍ക്കും ഉണ്ടായത്. എന്നാല്‍ അപ്രതീക്ഷിത വിജയങ്ങളും ഉണ്ടായി. നരേന്ദ്രമോദി സര്‍ക്കാര്‍ വന്‍ വിജയത്തോടെ ഭരണത്തുടര്‍ച്ചയും നേടി. നരേന്ദ്രമോദി സര്‍ക്കാരിന് പരാജയം ഉണ്ടാകുമെന്ന് പ്രവചിച്ചവര്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്നതായിരുന്നു ഈ തകര്‍പ്പന്‍ വിജയം. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ വിജയത്തെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ രാജസേനന്‍. എന്നാല്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്തതിന് വന്‍ രോഷത്തോടെയാണ് രാജസേനന്‍ പ്രതികരിച്ചിരിക്കുന്നത്.

'' ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദിജിയും ചേര്‍ന്ന് എടുത്തു കഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ര്ടീയ പാര്‍ട്ടിക്കും തിരിച്ചു നല്‍കാന്‍ കഴിയാത്തൊരു അസാമാന്യ വിജയമായിരുന്നു അത്. എന്നാല്‍ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം.

കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രാണ്. ജയിച്ചതോ, കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മള്‍ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. ഒരുകാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടവും ഒരുപാട് വിഷമവുണ്ട്.'' രാജസേനന്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW