Friday, June 21, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 11.44 AM

പത്താം ക്ലാസോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു: കതിരന്റെ 'ജീവിതം' ഇന്നെത്തി നില്‍ക്കുന്നത് ടെക്‌സ്റ്റ് ബുക്ക് കോര്‍പ്പറേഷനില്‍!

 Textbook Covers,  TN State Board, Kathir Arumugam

കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം പാതിവഴിയില്‍ പഠനം അവസാനിപ്പിക്കേണ്ടി വരുന്ന ഒരു വലിയ വിഭാഗം തന്നെ നമ്മുടെ ഇടയിലുണ്ട്. ഒരിക്കലും അവര്‍ പഠനത്തില്‍ പിന്നോക്കമായതിനാലായിരിക്കില്ല അത്. കതിര്‍ എന്ന തമിഴ്‌നാട് സ്വദേശിയുടെ ജീവിതത്തിലും വില്ലനായത് വീട്ടിലെ ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡിന് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് കതിരിന്റെ വീട്.

പത്താംക്ലാസ് പഠനം അവസാനിപ്പിച്ച ശേഷം മറ്റു പല ജോലികളുമായി കതിര്‍ മുന്നോട്ടു പോയി. വരയെ ഇഷ്ടപ്പെട്ടിരുന്ന കതിരിന് ഗ്രാഫിക് ഡിസൈനിങ് കോഴ്‌സിനെ കുറിച്ച് അറിയാമായിരുന്നെങ്കിലും അത് പഠിക്കാനുള്ള തുകയായ 4000രൂപ മാറ്റി വെയ്ക്കാന്‍ സാധിക്കുന്നതായിരുന്നില്ല. എങ്കിലും ഗ്രാഫിക്‌സ് ഡിസൈനിങ് പഠിക്കണമെന്ന ആഗ്രഹം കൊണ്ട് പഠിക്കാന്‍ തന്നെ ഒടുവില്‍ തീരുമാനിച്ചു. ദിവസവും 20 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കതിര്‍ ക്ലാസുകള്‍ക്കെത്തിയിരുന്നത്. പഠനവും ജോലിയും കതിര്‍ ഒപ്പം തന്നെ കൊണ്ടുപോയി. കതിരിന്റെ വരകള്‍ ഇഷ്ടപ്പെട്ട ഒരാള്‍ അയാള്‍ക്ക് ഒരു മാഗസീനിന്റെ കവര്‍ ഡിസൈനറായി ജോലി വാങ്ങിക്കൊടുത്തു. അത് കതിരിന്റെ ജീവിതത്തിലെ മാറ്റങ്ങളുടെ തുടക്കമായിരുന്നു.

2018ല്‍ തമിഴ്‌നാട് ടെക്‌സ്റ്റ് ബുക്ക് കോര്‍പ്പറേഷനില്‍ കതിരിന് ജോലി ലഭിച്ചു. ഇപ്പോള്‍ ആകര്‍ഷകമായ പുസ്തക പുറം ചട്ടകള്‍ തയ്യാറാക്കുകയാണ് കതിര്‍. വളരെ ആകര്‍ഷകമായാണ് പുസ്തകത്തിന്റെ പുറംചട്ട തയ്യാറാക്കുന്നത്. കുട്ടികള്‍ക്ക് പുസ്തകത്തിന്റെ പുറം കണ്ടാല്‍ തന്നെ എന്താണ് തങ്ങള്‍ക്ക് പഠിക്കാനുള്ളതെന്ന് മനസിലാകുന്ന തരത്തിലാണ് കതിരിന്റെ ആവിഷ്‌ക്കരണം. നിര്‍ദ്ധനരായ കുട്ടികള്‍ക്കു വേണ്ടി ഒരു ആര്‍ട്ട് ക്ലാസ് തുടങ്ങാനും, തമിഴിന് പുതിയ ഫോണ്ട് സ്‌റ്റെലുകള്‍ കണ്ടുപിടിക്കാനുമുള്ള ശ്രമത്തിലാണ് കതിര്‍.

Ads by Google
Sunday 26 May 2019 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW