Friday, June 21, 2019 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.41 PM

വരാതെ വന്നവള്‍

uploads/news/2019/05/310543/sun5.jpg

ജനാലക്കരികിലായ്‌ ഞാനിരുന്നു കൈയില്‍ തൂലികയുമായി,
വര്‍ണിക്കാനായവളുടെ അഴകേറ്റം, പക്ഷെ അവളൊ-
്‌എന്നരികത്തായ്‌ ഒരു വിരല്‍തുമ്പ്‌ ദൂരെ നില്‍പൂ,
ഇനിയുമടുത്തേക്ക്‌ വരാനെന്തേ അവള്‍ക്ക്‌ മടിയെന്ന്‌
ചോദിപ്പൂ എന്‍ മനം പതിയെയായെന്നോടപ്പോള്‍

കാത്തിരിക്കുന്നതവള്‍ക്കായ്‌ നിങ്ങളെപ്പോലെ ഞാനും
കൊട്ടും കുരവയുമായവള്‍ വരും നാളുകളെണ്ണിക്കഴിയവെ,
ജനാലയ്‌ക്കലായ്‌ എത്തിനോക്കീ അവളെന്നെ ചെറുചിരിയുമായി,
മണ്ണും മനസും വര്‍ധിത താപത്താല്‍ വെന്തുരുകവെ,
പ്രതീക്ഷിച്ചേവരുമാ സുന്ദരിയുടാഗമനം നാളുകളായ്‌.

പക്ഷെ, ഇപ്പഴവളെത്തിയതോ അകമ്പടിയേതുമില്ലാതെ-
ചുണ്ടില്‍ നിറം മങ്ങിയൊരു പുഞ്ചിരിയുമായിപ്പോള്‍,
എങ്കിലുമാവേശത്താല്‍ ഞാനുമവളെ സ്വീകരിച്ചിരു-
കയ്യും നീട്ടി, പുല്‍കാനായവേ, ഒട്ടുനേരത്തെ പുഞ്ചിരി,
പെയ്‌തവള്‍ മറഞ്ഞുപോയീ നൊടിയിട, അകലേക്ക്‌.

നീട്ടിയോരെന്‍ വിരല്‍തൊടാതെയൊരു മന്ദസ്‌മിതം,
ബാക്കിയാക്കി മാഞ്ഞുപോയോരെന്‍ സുന്ദരിക്ക്‌ നേരെ
പരിഭവത്തിന്‍ നോട്ടമയച്ചു ഞാന്‍, ഒടുവിലെഴുന്നേറ്റൂ
ജനാലയ്‌ക്കരികില്‍നിന്നായ്‌ തൂലികയടച്ചേറെ ഖിന്നനായ്‌
മൊഴിഞ്ഞു-'' എന്നുവരും നീ സുന്ദരീ, മണ്ണും മനസും കുളിര്‍പ്പിക്കും
പെരുമാരിയായ്‌.

സജീവ്‌ മണക്കാട്ടുപുഴ

Ads by Google
Saturday 25 May 2019 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW