Sunday, June 09, 2019 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 08.53 PM

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഇനി പുതിയ കളിക്കാര്‍ : പ്രതീക്ഷയോടെ ആരാധകര്‍

Kerala Blasters

കൊച്ചി : എല്‍കോ ഷറ്റോരി ചീഫ് കോച്ചായി കേരള ബ്ലാസ്‌റ്റേഴ്‌സില്‍ സ്ഥാനമേറ്റതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ബ്ലാസ്‌റ്റേഴ്‌സില്‍ വിദേശ കളിക്കാര്‍ മത്സരിക്കാന്‍ എത്തുമെന്നും ചില അഭ്യുഹങ്ങളുടെ പൂരത്തിലാണ് ആരാധകര്‍. കഴിഞ്ഞ സീസണിലെ പ്രമുഖ ഗോള്‍ വേട്ടക്കാരില്‍ ഒരാളായ ബര്‍തലോമ്യോ ഓഗ്ബച്ചെ വരുന്നു എന്നതാണ് ഏറ്റവും പുതിയതായി കിട്ടുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ സീസണില്‍ ഈസ്റ്റ് യുണൈറ്റഡിന്റെ തുറുപ്പ് ചീട്ടായി ഷറ്റോരി ഇറക്കിയത് ഓഗ്ബച്ചെ എന്ന നൈജീരിയന്‍ സ്‌ട്രൈക്കറെ ആയിരുന്നു. ഈ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയാല്‍ അവരുടെ ഗോള്‍ നേടാനുള്ള തകര്‍ച്ചയില്‍ നിന്നും ഒരു ആശ്വാസം നേടാനാകുമെന്നാണ് പ്രതീക്ഷ.

അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഫെഡെറിക്കോ ഗാലിഗോയും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാരിയോ ആര്‍ക്കെസും ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ മധ്യമുന്‍നിരയില്‍ ആര്‍ക്കെസ്‌സഹല്‍കെ.പി. രാഹുല്‍ഗാലിഗോഓഗ്ബച്ചെ സഖ്യം കസറുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഫുട്‌ബോള്‍ ആരാധകര്‍.

സ്‌ട്രൈക്കര്‍ ജോടി മത്തേയ് പൊപ്ലാട്‌നിക്സ്ലാവിസ സെ്റ്റായനോവിച് എന്നിവര്‍ക്ക് ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ തന്നെ ഉണ്ട്. ഇവര്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും പോകാതെ പുതിയ കളിക്കാര്‍ ടീമില്‍ എങ്ങനെ എത്തുമെന്നും ചിന്തിക്കേണ്ടതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW