Friday, June 21, 2019 Last Updated 45 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 07.54 PM

' എന്റടുക്കെ വന്നടുക്കും പെമ്പറന്നോളെ' ഇതാണ് പ്രായത്തെ വെല്ലുന്ന എനര്‍ജി: അപ്പച്ചനും അമ്മച്ചിയും സൂപ്പറാാാ..

Viral video, Old man and women, Dance video

ഒറ്റ രാത്രികൊണ്ട് ഈ അപ്പച്ചനും അമ്മച്ചിയും സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി. ഒരു കല്യാണ വീട്ടില്‍ നിന്നെടുത്ത വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെയാണ് ഇവരും താരങ്ങളായത്.

സഹോദരങ്ങളായ ജിമ്മി പറേമ്മേലും, റജീന ജോയ് കാളിയാടനും നടത്തിയ തകര്‍പ്പന്‍ നൃത്തമാണ് ആളുകളുടെ അഭിനന്ദളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. എന്റടുക്കെ വന്നടുക്കും എന്ന ഗാനത്തിനു ഇരുവരും നടത്തിയ പ്രായത്തെ വെല്ലുന്ന നൃത്തം ഇതിനോടകം ലക്ഷക്കണക്കിനു ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

മുണ്ടും മേല്‍മുണ്ടുമൊക്കെ ധരിച്ച് അപ്പച്ചനും ചട്ടയും മു്ണ്ടുമുടുത്ത് അമ്മച്ചിയും കലക്കിയിട്ടുണ്ടെന്നാണ് കണ്ടവര്‍ പറയുന്നത്. കൂടാതെ വിഡിയോ കാണുന്നവര്‍ ഭാഗ്യമുള്ള വീട്ടുകാര്‍ എന്നും അഭിപ്രായപ്പെടുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW