Saturday, May 25, 2019 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 04.46 PM

"2002ലെ ഗുജറാത്തിലുണ്ടായ കൂട്ടക്കൊല മറക്കരുത്". മോഡിയെ അഭിനന്ദിച്ച മേജര്‍ രവിക്കെതിരെ വിമര്‍ശനം

മോഡിക്ക് അഭിനന്ദനം അറിയിച്ച് മേജര്‍ രവി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Major ravi, Narendra modi, loksabha election 2019

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തില്‍ നരേന്ദ്രമോഡിയെ പ്രശംസിച്ചുകൊണ്ടുള്ള മേജര്‍ രവിയുടെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ത്തി സോഷ്യല്‍ മീഡിയ. മോഡിക്ക് അഭിനന്ദനം അറിയിച്ച് മേജര്‍ രവി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

'പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് ഉറപ്പുണ്ട്, മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും. നമ്മുടെ രാജ്യം ആ കൈകളില്‍ സുരക്ഷിതമായിരിക്കും. മോദി ജീ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ജയ് ഹിന്ദ്' മേജര്‍ രവി കുറിച്ചു.

ഗുജറാത്തില്‍ 2002ല്‍ നടന്ന വര്‍ഗീയ കലാപത്തെ കുറിച്ചും കൂട്ടക്കൊലയെ കുറിച്ചും ഒരാള്‍ പോസ്റ്റിനു താഴെ കമന്റിട്ടു. മേജര്‍ രവി അതിനു മറുപടി നല്‍കുകയും ചെയ്തു.

"തെളിവു കാണിക്കൂ അത് ഒരിക്കലും കള്ളമാകരുത്. മോഡി എന്നാല്‍ എന്റെ വ്യക്തിപരമായ ഇഷ്ടമാണ് മറ്റുള്ളവരുടേയും, തെരഞ്ഞെടുപ്പില്‍ മോഡി വീണ്ടും വിജയിച്ചത് ജനങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാവുന്ന കൊണ്ടാണ്." മേജര്‍ രവി കുറിച്ചു.

എറണാകുളത്ത് സി.പി.എം സ്ഥാനാര്‍ത്ഥി പി. രാജീവിനു വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മേജര്‍ രവിയുടെ നാടകമാണ് ഈ അഭിനന്ദനങ്ങള്‍ എന്നായിരുന്നു പലരുടേയും പരാതി. അതിനും മേജര്‍ മറുപടി നല്‍കിയിരുന്നു.

'രാജീവ് എന്റെ സുഹൃത്താണ്. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചു. അതുകൊണ്ട് ഞാന്‍ പോയി. എനിക്ക് എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്. അതിനര്‍ഥം ഞാന്‍ ഒരു പ്രത്യേക പാര്‍ട്ടിയെയും പിന്തുണക്കുന്ന വ്യക്തിയാണ് എന്നതല്ല. മോദി എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്നും ഞാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആയിരിക്കും. ഇത് എന്റെ അഭിപ്രായമാണ്. മേജര്‍ രവി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW