Saturday, May 25, 2019 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 03.50 PM

ഹ്യുണ്ടേയ് കോന ഇവി ജൂലൈ 9ന് ഇന്ത്യയിൽ

Hyundai Kona EV India launched on July 9

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)ന്റെ ആദ്യ വൈദ്യുത മോഡൽ ജൂലൈയിൽ എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ അനാവരണം ചെയ്ത എസ് യു വിയായ കോന ഇവിയാണ് ജൂലൈ ഒൻപതിന് ഇന്ത്യൻ അരങ്ങേറ്റത്തിനു തയാറെടുക്കുന്നത്. വൈദ്യുത പതിപ്പിൽ ഗ്രിൽ ഒഴിവാക്കിയിട്ടുണ്ട്. ബാറ്ററിയിൽ ഓടുന്ന ‘കോന’യുടെ അലോയ് വീലിന് പ്രത്യേക രൂപകൽപ്പനയും ഹ്യുണ്ടേയ് ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ സഞ്ചാര ശേഷി കുറഞ്ഞ 39 കിലോവാട്ട് പതിപ്പാവും ഹ്യുണ്ടേയ് ലഭ്യമാക്കുക. മണിക്കൂറിൽ 155 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഈ കോനയ്ക്ക് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.7 സെക്കൻഡു മതിയെന്നാണ് ഹ്യുണ്ടേയിയുടെ അവകാശവാദം. ഇന്ത്യയിൽ മിക്കവാറും 25 ലക്ഷം രൂപ വിലയ്ക്കാവും കോന ഇവി വിൽപ്പനയ്ക്കെത്തുക. വെറും 54 മിനിറ്റിൽ കാറിലെ ലിതിയം അയോൺ ബാറ്ററി പായ്ക്ക് 80% ചാർജ് ചെയ്യാൻ പ്രാപ്തിയുള്ള 100 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജറും ഹ്യുണ്ടേയ് നൽകും.

വില നിയന്ത്രിക്കാനായി പ്രാദേശികമായി അസംബ്ൾ ചെയ്താണു ഹ്യുണ്ടേയ് കോന ഇവ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. രണ്ടു സാധ്യതകളിലാണു രാജ്യാന്തര വിപണികളിൽ കോന ഇ വി വിൽപ്പനയ്ക്കുള്ളത്: ഒറ്റത്തവണ ചാർജ് ചെയ്താൽ 312 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള 39 കിലോവാട്ട് ബാറ്ററി പായ്ക്ക് സഹിതവും ഓരോ ചാർജിങ്ങിലും 482 കിലോമീറ്റർ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്ക്കോടെയും.

Ads by Google
Ads by Google
Loading...
TRENDING NOW