Wednesday, June 26, 2019 Last Updated 33 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 03.46 PM

സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത്അപമാനകരം: സിദ്ദിഖിനെതിരെ ഡബ്ല്യൂസിസി

WCC, Siddique

നടന്‍ സിദ്ദിഖിനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി രംഗത്ത്. യുവനടി ലൈംഗീകാരോപണം ഉയര്‍ത്തിയപ്പോള്‍ അതിന് പരിഹാസത്തില്‍ കലര്‍ന്ന മറുപടി നല്‍കിയതിനെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് ഡബ്ല്യൂസിസിയുടെ കുറിപ്പ്. തിയറ്ററില്‍ വെച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ ആരോപണത്തിന് നല്‍കിയ സിദ്ദിഖ് നല്‍കിയ മറുപടിയാണ് ഡബ്ല്യൂസിസിയെ ചൊടിപ്പിച്ചത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളായ സിദ്ദിഖില്‍ നിന്നുള്ള മറുപടി അപമാനകരമാണ്. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ഡബ്ല്യൂസിസി കുറ്റപ്പെടുത്തി.

ഡബ്ല്യൂസിസിയുടെ പൂര്‍ണരൂപം:

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!

#Avalkkoppam #അവൾക്കൊപ്പം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW