Friday, June 21, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 03.32 PM

പാര്‍ട്ടികളിലെ താരമാകാന്‍ ചുരിദാറിനുള്ളതുപോലെ പ്രിയം മറ്റൊരു വസ്ത്രത്തിനുമില്ല...

uploads/news/2019/05/310515/trend250519.jpg

പാര്‍ട്ടിവെയര്‍ ചുരിദാറുകള്‍ എപ്പോഴും ട്രെന്‍ഡാണ്. പല തരം മെറ്റീരിയലിലും ഡിസൈനുകളിലുമുളള ചുരിദാറുകള്‍ സുന്ദരികളുടെ മനം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഡെയ്ലി യൂസിനായി പലരും ചുരിദാറുകള്‍ക്ക് പ്രാധാന്യം കൊടുക്കാറുണ്ടെങ്കിലും കുറച്ചുകാലം ഫങ്ഷനുകളില്‍ നിന്നെല്ലാം ചുരിദാറുകള്‍ ഔട്ടായിരുന്നു. ഇന്നിപ്പോള്‍ സംഗതി വീണ്ടും മാറിമറിഞ്ഞിട്ടുണ്ട്.

പാദംവരെ നീളമുള്ള ടോപ്പുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാരേറെയുള്ളത്. ഓര്‍ഗന്‍സ പോലെയുള്ള ബോട്ടം പീസും പാവാട പോലെ അഴകു വിടര്‍ത്തി നില്‍ക്കും.

ദുപ്പട്ടകൂടി കഴുത്തില്‍ ചുറ്റിയാല്‍ സംഗതി കളറായി. ലിനന്‍ മെറ്റീരിയലിലുള്ള പാര്‍ട്ടിവെയര്‍ ചുരിദാറുകളും ടോപ്പുകളും ഫാഷന്‍ ലോകത്ത് ഇടംപിടിച്ചുകഴിഞ്ഞു.

കംഫര്‍ട്ടബിളായും കൂളായും എന്നാല്‍ സ്‌റ്റൈലിഷായും അണിയാന്‍ കഴിയും എന്നതാണ് ലിനന്‍ മെറ്റീരിയലിന്റെ പ്രത്യേകത. ഗൗണ്‍ മോഡലിലുള്ള ചുരിദാറുകള്‍ക്കും പ്രിയമേറെയാണ്.

1. മുട്ടിനുതാഴെ ഇറക്കമുള്ള പഴയ മോഡല്‍ സ്ട്രെയിറ്റ് കട്ട് ചുരിദാറുകളെ ഇപ്പോള്‍ കാണാന്‍ പോലും കഴിയുന്നില്ലെന്ന് ഫാഷന്‍ വിദഗ്ധര്‍ പറയുന്നു. ഡാര്‍ക്ക് കളര്‍ കോമ്പിനേഷനിലുള്ള ടോപ്പുകളാണ് ഹൈലൈറ്റെങ്കില്‍ അതിനൊപ്പം സിമ്പിള്‍ ദുപ്പട്ടയ്ക്കാണ് ഇന്ന് ഏറെ പ്രിയം. ഹെവി വര്‍ക്കോടുകൂടിയ ദുപ്പട്ടകളോടായിരുന്നു മുന്‍പ് സുന്ദരികള്‍ക്ക് ഏറെ പ്രിയം.

2. സ്ട്രെയിറ്റ് കട്ട് ചുരിദാറുകള്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ വിവിധ ഫാഷനിലുളള ഫ്ളെയര്‍ ചുരിദാറുകളാണ് ഇന്ന് വിപണി കീഴടക്കുന്നത്. കണങ്കാലുവരെ ഇറങ്ങിക്കിടക്കുന്ന സല്‍വാര്‍, ബോര്‍ഡര്‍ വര്‍ക്കുകള്‍, നീളം കുറഞ്ഞതോ നീളമുള്ളതോ ആയ കൈകള്‍, ഒപ്പം ഷാളിന്റെ അരികിലുള്ള മനോഹരമായ വര്‍ക്കുകള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ഫ്ളെയര്‍ ചുരിദാറുകള്‍. നീളമുളള ചുരിദാറുകള്‍ എക്കാലത്തും എലഗന്റ് ലുക്ക് നല്‍കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ക്കും താല്‍പര്യമാണ്.

3. നെറ്റ്, ഷിഫോണ്‍, കോട്ടണ്‍, ബ്രൊക്കെയ്ഡ്്, റോസ് സില്‍ക്ക്, ടിഷ്യു, ലിനന്‍ എന്നിങ്ങനെയുള്ള തുണികളില്‍ ഫ്ളെയര്‍ ചുരിദാറുകള്‍ ലഭ്യമാണ്. അത്തരം ചുരിദാറുകളില്‍ പലതരം മെറ്റീരിയലുകള്‍ മിക്സ് ചെയ്യുന്നതും പാര്‍ട്ടിവെയര്‍ ചുരിദാറുകള്‍ തയാറാക്കാന്‍ നല്ലതാണ്.

4. ഫ്‌ളെയര്‍ ചുരിദാറുകള്‍ക്ക് ഹെവി ഓര്‍ണമെന്‍സ് ആണ് കൂടുതല്‍ ചേരുക. കല്ലുകള്‍ പതിച്ച നീളന്‍ കമ്മലുകള്‍, ഇതിന് ചേരുന്ന നെക്ലേസ്, കൈ നിറയെ വളകള്‍. വളകള്‍ ഇടാത്തതും ഫാഷനാണ്. കഴുത്തിന് ചുറ്റും വര്‍ക്കുള്ള സല്‍വാറുകള്‍ക്ക് ചുരീബോട്ടം ആയതിനാല്‍ ഹൈഹീല്‍ഡ് ആണ് അനുയോജ്യം. രാജസ്ഥാനി ഷൂസും ഇതിനൊപ്പം ചേരും.

Ads by Google
Saturday 25 May 2019 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW