Saturday, May 25, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 03.24 PM

മാസെ ഫെര്‍ഗ്യൂസന്‍ ട്രാക്ടര്‍ ; ബ്രാന്‍ഡ് അംബാസഡറായി അക്ഷയ് കുമാര്‍

tafe signs on akshay kumar as the brand ambassador for massey ferguson tractors

ബോളിവുഡ് താരം അക്ഷയ് കുമാറിനെ മാസെ ഫെര്‍ഗ്യൂസന്‍ ശ്രേണിയിലെ ട്രാക്ടറുകളുടെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചതായി നിര്‍മാതാക്കളായ ടഫെ. ആഗോളതലത്തില്‍ നൂറോളം രാജ്യങ്ങളിലാണു ടഫെയുടെ ട്രാക്ടറുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മൊത്തം 25 ലക്ഷത്തോളം ട്രാക്ടറുകളാണു കമ്പനി പ്രതിവര്‍ഷം വില്‍ക്കുന്നത്.

കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിലെ മുന്‍നിരക്കാരായ മാസെ ഫെര്‍ഗ്യൂസന്‍ ട്രാക്ടറുമായുള്ള സഖ്യത്തില്‍ സന്തോഷമുണ്ടെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ഇത്തരം ട്രാക്ടറുകളോടുള്ള സ്‌നേഹം തിരിച്ചറിയാന്‍ ഭാരം കയറ്റിയ മാസെ ഫെര്‍ഗ്യൂസന്‍ ട്രാക്ടര്‍ ഓടിച്ചു നോക്കിയെന്നും അക്ഷയ് പറഞ്ഞു. ഇരു പങ്കാളികളുടെയും ബ്രാന്‍ഡ് വ്യക്തിത്വത്തിനു തികച്ചും അനുയോജ്യമായ കൂട്ടുകെട്ടാണിതെന്നും ടഫെ വിലയിരുത്തുന്നു.

തകര്‍പ്പന്‍ പ്രകടനക്ഷമതയുടെയും ആധുനിക എന്‍ജിനീയറിങ് മികവിന്റെയും പിന്‍ബലത്തില്‍ കാര്‍ഷിക, ചരക്കു നീക്ക, അടിസ്ഥാന സൗകര്യ വികസന, വ്യാവസായിക മേഖലകളില്‍ മാസെ ഫെര്‍ഗ്യൂസന്‍ ട്രാക്ടറുകള്‍ മുന്‍നിരക്കാരാണെന്നു ടഫെ പ്രസിഡന്റും പ്രോഡക്ട് സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ് റിലേഷന്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ടി ആര്‍ കേശവന്‍ അഭിപ്രായപ്പെട്ടു.

ആക്ഷന്‍ രംഗങ്ങളിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ പേരെടുത്ത അക്ഷയ് കുമാറുമായുള്ള കൂട്ടുകെട്ട് 'മാസെ ഫെര്‍ഗ്യൂസ'നു മികച്ച നേട്ടം സമ്മാനിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW