Friday, June 21, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 03.18 PM

സെല്‍ഫ് ഡിസിപ്ലിനിലൂടെ ആത്മവിശ്വാസം

''ജീവിതത്തിന്റെ ഓരോ ദിവസവും എങ്ങനെ വേണമെന്നതിന് കണക്കുകൂട്ടലുകള്‍ ഉണ്ടായിരിക്കണം. രാവിലെ മുതല്‍ വൈകിട്ടു വരെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നതിനെക്കുറച്ച് ധാരണ ഉണ്ടായിരിക്കണം. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ചാര്‍ട്ട് തയാറാക്കി അത് ഡയറിയില്‍ എഴുതിവയ്ക്കുക''
Self Confidence

ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സെല്‍ഫ് ഡിസിപ്ലിന്‍ സഹായിക്കും. സ്വയം നിയന്ത്രണം അല്ലെങ്കില്‍ അച്ചടക്കം ജീവിതവിജയത്തിന്റെ കൊടുമുടികള്‍ ചവിട്ടിയ പ്രമുഖര്‍ പിന്നിട്ട വഴിയിലൂടെ സഞ്ചരിച്ചാല്‍ ഈ 'സ്വയം അച്ചടക്ക'ത്തിന്റെ മൂല്യം തിരിച്ചറിയാന്‍ സാധിക്കും.

എത്ര കഴിവുകളുണ്ടായിട്ടും വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വയം അച്ചടക്കത്തിന്റെ പോരായ്മയില്‍ പരാജപ്പെട്ടു പോയവര്‍ എത്രവേണമെങ്കിലുമുണ്ട് നമുക്കു ചുറ്റും. എന്നിട്ടും ആ അച്ചടക്കത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാനും സ്വന്തം ജീവിതത്തില്‍ അത് രൂപപ്പെടുത്തിയെടുക്കാനും ആരും ശ്രമിക്കുന്നില്ല. 'സെല്‍ഫ് ഡിസിപ്ലിന്‍' വളര്‍ത്തിയെടുക്കാന്‍ ഏഴു വഴികള്‍.

1. സുവ്യക്തമായ ലക്ഷ്യം


വ്യക്തവും ശക്തവുമായ ജീവിതലക്ഷ്യം ഉണ്ടായിരിക്കണം. വിജയത്തിലേക്കുള്ള യാത്രയില്‍ അത് കൂടുതല്‍ ശക്തി പകരും. ലക്ഷ്യപ്രാപ്തിക്കായി അധ്വാനിക്കുന്നതിനും ത്യാഗങ്ങള്‍ അനുഷ്ഠിക്കുന്നതിനും തയാറാകണം.

എന്നാല്‍ പാതി വഴിയില്‍ ലക്ഷ്യത്തിലേക്കുള്ള ആ യാത്ര അവസാനിപ്പിക്കാതിരിക്കണം. അതിനായി ഇടയ്ക്കിടെ ലക്ഷ്യത്തെക്കുറിച്ചുള്ള ഭാവനകള്‍ മനസില്‍ നിറയ്ക്കുക. ഇതില്‍ ലക്ഷ്യം നേടുന്നതായും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നതായും സങ്കല്‍പ്പിക്കാവുന്നതാണ്. അച്ചടക്ക ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഇതു പ്രചോദനമാകും.

2. പ്ലാന്‍ ചെയ്യുക


ഓരോ ദിവസവും ഏറ്റവും ക്രിയാത്മകമാക്കാന്‍ ശ്രമിക്കണം. ഇങ്ങനെ സമൃദ്ധമായ ഒരു ദിവസത്തിനു വേണ്ടി ധാരാളം മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. നമുക്കു മുന്നിലുള്ള ദിവസങ്ങള്‍ നമ്മുടേതു മാത്രമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ആ ദിവസം ഒരുക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ഓരാളുടെ ഒരു ദിവസം എങ്ങനെ വേണമെന്ന് സ്വയം തീരുമാനിക്കുക. അതിനായി ഓരോ ദിവസവും എന്തുചെയ്തു തീര്‍ക്കണം എന്തെല്ലാം ഒഴിവാക്കണം എന്ന് മുന്‍കൂട്ടി തീരുമാനിക്കണം.

ജീവിതത്തിന്റെ ഓരോ ദിവസവും എങ്ങനെ വേണമെന്നതിന് കണക്കുകൂട്ടലുകള്‍ ഉണ്ടായിരിക്കണം. രാവിലെ മുതല്‍ വൈകിട്ടു വരെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നതിനെക്കുറച്ച് ധാരണ ഉണ്ടായിരിക്കണം.

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ചാര്‍ട്ട് തയാറാക്കി അത് ഡയറിയില്‍ എഴുതിവയ്ക്കുക. ചാര്‍ട്ടില്‍ ഏതെല്ലാം കാര്യങ്ങള്‍ ഏതു സമയത്ത് ചെയ്യണം എന്നു കൂടി രേഖപ്പെടുത്തിയിരിക്കണം. എഴുതിവച്ചാല്‍ മാത്രം പോരാ, അത് പ്രവര്‍ത്തികമാക്കുകയും വേണം.

3. മുന്‍ഗണനകള്‍ കണ്ടെത്തുക


ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട കര്യങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തരം തിരിക്കണം. അതില്‍ ഏതെല്ലാം കാര്യങ്ങളാണ് പരമപ്രധാനമായത് എന്ന് മനസിലാക്കുകയും അവയ്ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യണം. പ്രധാനമായ കാര്യം എന്താണോ അതിന് മുന്‍ഗണന നല്‍കുക. ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ കൃത്യസമയത്തുതന്നെ ചെയ്തു തീര്‍ക്കാന്‍ ശ്രദ്ധിക്കുക. ഏതു പ്രവൃത്തി ചെയ്താലും ആത്മാര്‍ഥമായി തന്നെ ചെയ്യുക.

4. പ്രലോഭനങ്ങളെ അതിജീവിക്കുക

ജീവിതത്തില്‍ ഏറ്റവും പ്രധാനമായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പ്രലോഭനങ്ങളെ അതിജീവിക്കുകയെന്നത്. താല്‍ക്കാലികമായ സുഖസൗകര്യങ്ങള്‍ക്കും, ആനന്ദ ലബ്ധിക്കും വേണ്ടിയുള്ള ശക്തമായ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് നേടുക. ഈ ത്യാഗം മഹത്തായ ലക്ഷ്യം നേടിയെടുക്കുന്നതിനാണെന്നു കരുതുക.

ലക്ഷ്യത്തിനാണ് ജീവിതത്തില്‍ പ്രധാന്യം നല്‍കേണ്ടത്. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സര്‍വതും പരിത്യജിക്കണം. പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ ചിലപ്പോള്‍ ലക്ഷ്യത്തിലേക്കുള്ള യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും. ശക്തമായ പ്രലോഭനങ്ങള്‍ക്കു പിന്നാലെ പോകുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്.

5. പ്രലോഭന സാഹചര്യങ്ങള്‍ ഒഴിവാക്കുക


പ്രലോഭനങ്ങളില്‍നിന്നും മാറിനടക്കാന്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്നതാണ്. സമയം വ്യയം ചെയ്യാന്‍ പ്രേരണയും പ്രചോദനവും നല്‍കുന്ന സാഹചര്യങ്ങള്‍, കൂട്ടുകെട്ടുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാന്‍ ശ്രമിക്കുക. സമയനഷ്ടം വരുത്തുന്ന പാര്‍ട്ടികള്‍, സീരിയലുകള്‍, സിനിമകള്‍, ആഘോഷപരിപാടികള്‍, ക്ലബുകള്‍ തുടങ്ങിയവ ബോധപൂര്‍വം ഒഴിവാക്കണം.

നല്ല സുഹൃത്തുക്കളെ മാത്രം കൂട്ടായി സ്വീകരിച്ചാല്‍ പ്രലോഭനങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍നിന്നും ഒഴിവാകാന്‍ സാധിക്കും. കൂട്ടുകെട്ടുകളാണ് പലപ്പോഴും പ്രലോഭനങ്ങളിലേക്ക് നയിക്കുന്നത്. പോസിറ്റീവായി ചിന്തിക്കുകയും, ചിട്ടയായി ജീവിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ പ്രലോഭനങ്ങളെ അതിജീവിക്കുന്നതിന് സഹായിക്കും.

കടപ്പാട് : ജോണ്‍ മുഴുത്തേറ്റ്

Ads by Google
Saturday 25 May 2019 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW