Saturday, May 25, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 02.45 PM

ടാറ്റയുടെ ആദ്യത്തെ കോംപാക്ട് ട്രക്ക് ഇന്‍ട്രാ വിപണിയില്‍

tata intra compact truck launched

ടാറ്റാ മോട്ടോഴ്സ് പുതു തലമുറ കോംപാക്ട് ട്രക്ക് 'ടാറ്റാ ഇന്‍ട്രാ'പുറത്തിറക്കി. ഏറ്റവും മികച്ച അതിനൂതന സൗകര്യങ്ങള്‍ ഉള്ളതാണ് ഇന്‍ട്രാ. വി 10, വി 20 എന്നിങ്ങനെ രണ്ട് പതിപ്പില്‍ വാഹനം ലഭ്യമാണ്. 5.35 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില.

ഏറ്റവും മികച്ച പ്രകടനവും ഉയര്‍ന്ന ഭാര വാഹക ശേഷിയും, മികച്ച ഇന്ധന ക്ഷമതയും, ഈടും, കുറഞ്ഞ പ്രവര്‍ത്തന ചിലവും ഉയര്‍ന്ന വരുമാനവും ടാറ്റാ ഇന്‍ട്രാ ഉറപ്പുനല്‍കുന്നു. വിപണിയില്‍ ഗവേഷണം നടത്തിയും ഉപയോക്താക്കളുടെ വിലയിരുത്തലുകള്‍ പരിശോധിച്ചും ചെറിയ വാണിജ്യ വാഹന വിപണിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുമാണ് ഇന്‍ട്രാ രൂപപ്പെടുത്തിയിരിക്കുന്നത്.

ഇടുങ്ങിയ, തിരക്കേറിയ റോഡുകളില്‍ പോലും അനായാസ ഡ്രൈവിംഗ് വാഹനം ഉറപ്പാക്കുന്നു. ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഗിയര്‍ ഷിഫ്റ്റ് അഡൈ്വസര്‍ വാഹനത്തില്‍ ഉണ്ട്. ബി എസ് 6 മാനദണ്ഡം പാലിക്കുന്ന ഭാവിയിലേക്കുമുതകുന്ന എന്‍ജിന്‍ ആണ് വാഹനത്തിനു കരുത്ത് പകരുന്നത്. 52ഗണ(70എച്ച് പി) ഉള്ള 1400 സിസി ഡി ഐ എന്‍ജിന്‍ ആണ് ഇന്‍ട്രാ വി 20 യില്‍ ഉള്ളത്. 30ഗണ(40എച്ച് പി )ഉള്ള 800സിസി ഡിഐ എന്‍ജിന്‍ ഇന്‍ട്രാ വി 10 ന് കരുത്തേകുന്നു. 5 സ്പീഡ് ഗിയര്‍ ബോക്‌സ് ആണ് വാഹനത്തിലേത്.

ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബീല്‍ ചാര്‍ജിങ് പോയിന്റ്, വലിയ ഹെഡ്ലാംബ്, വലിയ വിന്‍ഡ് സ്‌ക്രീന്‍, ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഗ്ലൗവ് ബോക്‌സ്, ഡാഷ് ബോര്‍ഡ്, സൗകര്യപ്രദമായ ഡ്രൈവിംഗിന് സഹായിക്കുന്ന ഹെഡ് റസ്റ്റ്, മ്യൂസിക് സിസ്റ്റം, എ സി എന്നിവയാണ് വാഹനത്തിലുള്ള മറ്റു സൗകര്യങ്ങള്‍. ബോള്‍ട്ടബിള്‍ ഫുള്‍ ഫോര്‍വേഡ് ബോഡി ഷെല്‍ ക്യാബിന്‍ ആണ് വാഹനത്തില്‍ ഉള്ളത്.

എമര്‍ജന്‍സി ലോക്കിംഗ് റീട്രാക്ടര്‍ ഉള്ള സീറ്റ് ബെല്‍റ്റ് ആണ് മറ്റൊരു പ്രത്യേകത. മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത ക്യാബിന്‍ സൗകര്യപ്രദമായ സീറ്റിംഗും സ്ഥലവും ഉള്ളതും കാറിനു സമാനവും ആണ്. ഫ്രണ്ട് & റിയര്‍ ആക്‌സില്‍, ലീഫ് സ്പ്രിംഗ്‌സ് എന്നിവ ഉയര്‍ന്ന ഭാരം വഹിക്കുന്നവയും കുറഞ്ഞ മെയ്ന്റനന്‍സ് മാത്രം ഉള്ളവയും ആണ്.

Ads by Google
Saturday 25 May 2019 02.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW