Saturday, May 25, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 12.14 PM

വാവെയ്‌ക്കെതിരെ കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍

microsoft drops huawei laptops online store

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വാവെയ്‌ക്കെതിരെ കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍. ഡോണള്‍ഡ് ട്രംപ് കരിമ്പട്ടികയില്‍ പെടുത്തിയ ചൈനീസ് കമ്പനിക്കെതിരെ നിരവധി കമ്പനികളാണ് രംഗത്തെത്തിയിക്കുന്നത്. ജപ്പാന്‍ കമ്പനിയായ പാനസോണിക് ആണ് ഏറ്റവും അവസാനമായി വാവെയ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.

നേരത്തെ ഗൂഗിള്‍, ഇന്റല്‍, ക്വാല്‍കോം, ലുമെന്റം തുടങ്ങിയ യുഎസ് കമ്പനികള്‍ വാവെയ് കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ സോഫ്റ്റ്വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും വാവെയ് കമ്പനിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചു. മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വാവെയ് ഡിവൈസുകള്‍ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ ബ്രിട്ടനിലെ വോഡഫോണ്‍ വാവെയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മേറ്റ് 20 എക്‌സ് ഇറക്കുമതി നിര്‍ത്തി. അതേസമയം, ട്രംപിന്റെ ഉത്തരവിനു പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും വാവെയ്യെ അകറ്റിനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യാന്തര വിപണികളില്‍ വാവെയ് വന്‍ പ്രതിസന്ധി നേരിടുമെന്നാണ് കരുതുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW