Friday, June 21, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 11.50 AM

മൊബൈൽ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലുണ്ടായ ഇടിവില്‍ ആശങ്ക വേണ്ടെന്ന് സിഒഎഐ

drop in mobile subscriber numbers in march not worrisome

മാര്‍ച്ചില്‍ രാജ്യത്തിലെ മൊബൈൽ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഇടിവില്‍ ആശങ്ക വേണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). ഒന്നിലധികം സിമ്മുള്ളവര്‍ പലരും അത് വെട്ടിച്ചുരുക്കുന്നതിന്റെ ഫലമായാണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കുറഞ്ഞതെന്ന് പറയുന്നു.

നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പരിധിയില്‍ പോലും വരുമാനം ലഭ്യമാക്കാത്ത ഉപയോക്താക്കളെ നീക്കം ചെയ്യുന്ന ഓപ്പറേറ്റര്‍മാരുടെ ബിസിനസ് തീരുമാനവും സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കുറയുന്നതിലേക്ക് നയിച്ചു. വിവിധ കമ്പനികളുടെ ലയനവും അതുപോലെ ഓഫറുകളിലും നിരക്കുകളിലും സമാനതകള്‍ വന്നതും ഇതിന് കാരണമായിട്ടുണ്ട്.

റിലയന്‍സ് ജിയോ 9.4 മില്യണ്‍ ഉപയോക്താക്കളെ മാര്‍ച്ചില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാര്‍ച്ചിലെ സബ്‌സ്‌ക്രൈബര്‍ ഡാറ്റ കഴിഞ്ഞ മാസമാണ് ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടത്. മാര്‍ച്ചില്‍ 1,161.8 മില്യണിലേക്ക് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞെന്നാണ് കണക്ക്. ഫെബ്രുവരിയെ അപേക്ഷിച്ച് 21.87 മില്യണിന്റെ കുറവാണ് ഉണ്ടായത്. 394.8 മില്യണ്‍ ഉപയോക്താക്കളുള്ള വോഡഫോണ്‍ ഐഡിയ ഉപഭോക്തൃ അടിത്തറയുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Ads by Google
Saturday 25 May 2019 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW