Friday, June 14, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.34 AM

ആ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു, അമ്മയോട് മെഡിസിന് തിരിച്ച് പോകുവാണെന്നും പറഞ്ഞു; 'എന്‍ജികെ'യുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം തുറന്നു പറഞ്ഞ് സായി പല്ലവി

uploads/news/2019/05/310484/sai-pallavi.jpg

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലര്‍ മിസായി എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് സായി പ്രവേശിക്കുന്നത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ 'എന്‍ജികെ'യുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് സായി. പൊളിറ്റിക്കല്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ നടന്‍ സൂര്യയാണ് നായകനായി എത്തുന്നത്.

ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവി തുറന്ന് പറഞ്ഞത്. ആ രംഗം പിറ്റേ ദിവസത്തേക്ക് നീട്ടിവെച്ചപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നുപോയെന്നാണ് സായി പറഞ്ഞത്. '' ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. വീട്ടില്‍ ചെന്ന് മെഡിസിന് തിരിച്ച് പോകുവാണെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി '' - സായി പറഞ്ഞു.

നടന്‍ സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്‌ക്കൊപ്പമെത്താന്‍ പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി കൂട്ടിച്ചേര്‍ത്തു. '' സൂര്യ സാറിനോട് റീടേക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞു ഒറ്റ ടേക്കില്‍ സെല്‍വരാഘവന്‍ സംതൃപ്തനാകാറില്ലെന്ന്.'' - സായി പറഞ്ഞു.

Ads by Google
Saturday 25 May 2019 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW