Saturday, May 25, 2019 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Saturday 25 May 2019 07.38 AM

സ്വകാര്യഏജന്‍സിയെക്കൊണ്ട് സര്‍വേയും പഠനവും നടത്തി ; എന്നിട്ടും കുമ്മനവും സുരേന്ദ്രനും രക്ഷപ്പെട്ടില്ല ; കേരളത്തിലെ തോല്‍വി പഠിക്കാന്‍ അമിത്ഷാ നേരിട്ടെത്തും; ബിജെപിയില്‍ വരുന്നത് സമ്പൂര്‍ണ്ണ അഴിച്ചുപണി

uploads/news/2019/05/310472/amithshah.jpg

തിരുവനന്തപുരം: പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും പരാജയത്തിനു കാരണം ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് അന്വേഷിക്കും. രാജ്യമാകെ മോഡി തരംഗം അലയടിച്ച തെരഞ്ഞെടുപ്പില്‍ അതിനൊപ്പമുയരാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നതിന് ഒഴിവുകഴിവുകള്‍ കേള്‍ക്കാന്‍ ഷാ തയാറല്ല.

മോഡിപ്രഭാവം അവഗണിച്ച് പ്രചാരണത്തില്‍ ശബരിമല വിഷയത്തിനു മാത്രം പ്രാധാന്യം നല്‍കിയതിനു സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും. സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വിശദമായ പഠനവും സര്‍വേയും നടത്തിയതിനു ശേഷമാണു മിസോറം ഗവര്‍ണര്‍ പദവി രാജിവയ്പിച്ച് കുമ്മനം രാജശേഖരനെ അമിത് ഷാ തിരുവനന്തപുരത്തേക്കയച്ചത്. വിജയിച്ചുവരുന്ന കുമ്മനത്തിന്റെ മന്ത്രിസഭാ പ്രവേശനം സംസ്ഥാനത്തു ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ചവിട്ടുപടിയാക്കാനും ലക്ഷ്യമിട്ടു.

തിരുവനന്തപുരം സീറ്റ് മോഹിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ തള്ളി കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ടായ അതൃപ്തി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു. ശശി തരൂരിനോട് ഒരു ലക്ഷത്തോളം വോട്ടിനു പരാജയപ്പെട്ട കുമ്മനം വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പിന്നിലായതിനു ജില്ലാ നേതൃത്വവും മറുപടി നല്‍കേണ്ടിവരും.

കഴക്കൂട്ടത്തും കോവളത്തും പാറശാലയിലും നെയ്യാറ്റിന്‍കരയിലും നേമത്തും മറ്റും പ്രതീക്ഷിച്ച വോട്ട് കിട്ടാതെപോയതു ചില സംസ്ഥാന നേതാക്കളെയും പ്രതിക്കൂട്ടിലാക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം, സംസ്ഥാനത്ത് 20 ശതമാനം വോട്ട്, പത്തു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെയായിരുന്നു അമിത് ഷായ്ക്കു കിട്ടിയ റിപ്പോര്‍ട്ട്. ചില ജില്ലാ, സംസ്ഥാന നേതാക്കള്‍ കെ. സുരേന്ദ്രനെതിരേ രംഗത്തുവന്നതു ഗൗരവമായെടുക്കും.

ശക്തമായ വേരോട്ടമുള്ള അടൂരിലും കോന്നിയിലും ആറന്മുളയിലും ഒന്നാം സ്ഥാനം ലഭിക്കാതെ പോയതും അന്വേഷിക്കും. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചതും സംസ്ഥാനത്തു പൊതുവേ വോട്ട് വര്‍ധിച്ചതും മാത്രമാണ് നേട്ടത്തിന്റെ പട്ടികയില്‍ പെടുത്താവുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW