Saturday, May 25, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.33 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബിരുദ എകജാലകം: സ്‌പോര്‍ട്‌സ്‌ ക്വാട്ട സര്‍ട്ടിഫിക്കറ്റ്‌ പരിശോധന ഇന്ന്‌

വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക്‌ പ്രവേശനത്തിന്‌ സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ ഇന്ന്‌ വൈകിട്ട്‌ നാലിനകം ഓപ്‌ഷന്‍ നല്‍കിയ എതെങ്കിലും ഒരു കോളജില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും അപേക്ഷയുടെ പ്രിന്റ്‌ ഔട്ടുമായി സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്കു ഹാജരാകണം. ഇന്ന്‌ വൈകിട്ട്‌ അഞ്ചിനകം സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്കു ഹാജരാവാത്തവരെ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തില്ല.

പി.ജി. ഏകജാലകം: ക്വാട്ട പ്ര?വിഷണല്‍ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു

വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്‌ പ്രവേശനത്തിന്‌ സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ക്വാട്ടാകളിലെ പ്ര?വിഷണല്‍ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി 27ന്‌ വൈകിട്ട്‌ നാലിനകം ഏതെങ്കിലും ഒരു കോളജില്‍ ഹാജരായി വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണം. 27നു വൈകിട്ട്‌ അഞ്ചിനകം സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്കു ഹാജരാവാത്തവരെ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തില്ല. സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ക്വാട്ടാകളിലെ ഫൈനല്‍ റാങ്ക്‌ ലിസ്‌റ്റ് 28ന്‌ പ്രസിദ്ധീകരിക്കും. പ്രവേശനം 28, 29 തീയതികളില്‍ അതത്‌ കോളജുകളില്‍ നടക്കും. 29നു ശേഷം സ്‌പോര്‍ട്‌സ്‌/കള്‍ച്ചറല്‍/ഭിന്നശേഷിക്കാര്‍ക്കായുള്ള ക്വാട്ടാകളിലേക്ക്‌ പ്രവേശനം അനുവദിക്കില്ല.

ബിരുദ പ്രവേശനം: ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 27 വരെ

ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 27ന്‌ അവസാനിക്കും. പ്ര?വിഷണല്‍ റാങ്ക്‌ ലിസ്‌റ്റും ട്രയല്‍ അലോട്‌മെന്റും 30ന്‌ പ്രസിദ്ധീകരിക്കും. ഒന്നാം അലോട്‌മെന്റ്‌ ജൂണ്‍ ആറിനും രണ്ടാം അലോട്‌മെന്റ്‌ ജൂണ്‍ 15നും പ്രസിദ്ധീകരിക്കും.

ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശനപ്പരീക്ഷ
ജൂണ്‍ ഒന്നിന്‌

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്‌ നടക്കും. അഡ്‌മിറ്റ്‌ കാര്‍ഡ്‌ ലഭിച്ച അപേക്ഷകര്‍ ജൂണ്‍ ഒന്നിന്‌ രാവിലെ 10ന്‌ സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0481 2310165, 9446427447, 8547720276.

പരീക്ഷാ തീയതി

മൂന്നാം വര്‍ഷ ബി.എസ്‌ സി. എം.ആര്‍.ടി. (2015 അഡ്‌മിഷന്‍ റഗുലര്‍, 2015 വരെയുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ജൂണ്‍ 14ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

വൈവാ വോസി

നാലാം സെമസ്‌റ്റര്‍ എം.എ. ഇംഗ്ലീഷ്‌ (2016 അഡ്‌മിഷന്‍ റഗുലര്‍, 2016 വരെയുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി, 2012, 2013 അഡ്‌മിഷന്‍ അദാലത്ത്‌ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ 2018) പ്രൈവറ്റ്‌ പരീക്ഷയുടെ വൈവാ വോസി ജൂണ്‍ 11, 12 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധന

ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധന 27,28 തീയതികളില്‍ നടക്കും. അപേക്ഷകര്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖയുമായി സര്‍വകലാശാല സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ നാലാംനിലയിലുള്ള 501-ാം നമ്പര്‍ മുറിയില്‍ എത്തണം.

ബി.എ. എല്‍.എല്‍.ബി. ആറാം സെമസ്‌റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധന 28, 29 തീയതികളില്‍ നടക്കും. അപേക്ഷകരില്‍ ഇനിയും ഹാജരാകാത്തവര്‍ അസല്‍ തിരിച്ചറിയല്‍ രേഖയുമായി സര്‍വകലാശാല സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ 226-ാം നമ്പര്‍ മുറിയില്‍ എത്തണം.

പരീക്ഷാ ഫലം

സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എ. പൊളിറ്റിക്‌സ്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌, പൊളിറ്റിക്‌സ്‌ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌, പൊളിറ്റിക്‌സ്‌(പബ്ലിക്‌പോളിസി ആന്‍ഡ്‌ ഗവേണന്‍സ്‌) സി.എസ്‌.എസ്‌. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.ടെക്‌. കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി സി.എസ്‌.എസ്‌. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ പി.ജി. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്‌ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ പി.ജി. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്‌ (പാര്‍ട്ട്‌ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ പി.ജി. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്‌ (പാര്‍ട്ട്‌ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എന്‍.എസ്‌.എസ്‌. ഗ്രേസ്‌ മാര്‍ക്ക്‌; അപേക്ഷ 31 വരെ

സി.ബി.സി.എസ്‌.എസ്‌. നാലാം സെമസ്‌റ്റര്‍ പൂര്‍ത്തീകരിച്ച എന്‍.എസ്‌.എസ്‌. വോളണ്ടിയര്‍മാരുടെ ഗ്രേസ്‌ മാര്‍ക്കിന്‌ നിശ്‌ചിതമാതൃകയിലുള്ള അപേക്ഷ 31നകം സര്‍വകലാശാല എന്‍.എസ്‌.എസ്‌. ഓഫീസില്‍ എത്തിക്കണം. വൈകി ലഭിക്കുന്ന അപേക്ഷയ്‌ക്ക് പിഴ നല്‍കേണ്ടിവരും. കോളജുകളില്‍ പുതിയ എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍മാരെ നിയമിക്കല്‍, നിലവിലുള്ള എന്‍.എസ്‌.എസ്‌. യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ സര്‍വകലാശാല എന്‍.എസ്‌.എസ്‌. ഓഫീസിനെ രേഖാമൂലം അറിയിക്കണം.

ജില്ലാതല ക്വിസ്‌ മത്സരം 29ന്‌

ലോക ഭക്ഷ്യ സുരക്ഷദിനത്തോടനുബന്ധിച്ച്‌ ഭക്ഷ്യസുരക്ഷ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്‌തമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാതല ക്വിസ്‌ മത്സരം 29ന്‌ സ്‌കൂള്‍ ഓഫ്‌ എണ്‍വയോണ്‍മെന്റല്‍ സയന്‍സസ്‌ സെമിനാര്‍ ഹാളില്‍ നടക്കും. കോളജ്‌ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കോളജ്‌/സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്നവര്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. തിരിച്ചറിയില്‍ രേഖയും(ആധാര്‍/ഇലക്ഷന്‍ ഐ.ഡി/ഡ്രൈവിങ്‌ ലൈസന്‍സ്‌) പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും നല്‍കണം. ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ക്കായിരിക്കും മത്സരത്തില്‍ പ്രാധാന്യം. വിശദവിവരത്തിന്‌ ഫോണ്‍: 7593873354, 8943346185.

Ads by Google
Saturday 25 May 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW