Saturday, May 25, 2019 Last Updated 28 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.32 AM

പ്രഫ. എം.വൈ. യോഹന്നാന്‍ പത്തനാപുരത്ത്‌ സുവിശേഷ സന്ദേശം നല്‍കും

പത്തനാപുരം: കോലഞ്ചേരി ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നു വൈകിട്ട്‌ അഞ്ചു മുതല്‍ ഒന്‍പതു വരെ പത്തനാപുരം ക്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സുവിശേഷയോഗത്തില്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ. എം.വൈ. യോഹന്നാന്‍ മുഖ്യസന്ദേശം നല്‍കും.
സുവിശേഷ യോഗം വൈകിട്ട്‌ അഞ്ചിന്‌ വൈദികരുടെ സാന്നിധ്യത്തില്‍ അമൃതധാര ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടെ ആരംഭിക്കും. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ എല്ലാ ഭാഗങ്ങളില്‍നിന്നും വാഹനസൗകര്യവും പാര്‍ക്കിങ്‌ സൗകര്യവും ക്രമീകരിച്ചിട്ടുണ്ടെന്നു കണ്‍വീനര്‍ അറിയിച്ചു.

Ads by Google
Saturday 25 May 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW