Saturday, May 25, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.25 AM

സന്തോഷ്‌ കോളജ്‌ ഓഫ്‌ നഴ്‌സിങ്‌ അഡ്‌മിഷന്‍ തുടരുന്നു , മംഗളം വരിക്കാര്‍ക്ക്‌ 50% വരെ ഡിസ്‌കൗണ്ട്‌

uploads/news/2019/05/310418/v1.jpg

കോട്ടയം: കോട്ടയം: നഴ്‌സിങ്‌ മേഖലയില്‍ വന്‍ തൊഴിലവസരങ്ങളിലേക്ക്‌ മലയാളി വിദ്യാര്‍ഥിനികളെയും കൈപ്പിടിച്ചുയര്‍ത്താന്‍ എളിയ പരിശ്രമവുമായി മംഗളം ദിനപത്രവും ആന്ധ്രയിലെ സന്തോഷ്‌ നഴ്‌സിങ്‌ കോളജും കൈകോര്‍ക്കുന്നു. നഴ്‌സിങ്‌ പഠനത്തിനൊപ്പം സൗജന്യ ഐ.ഇ.എല്‍.ടി.എസ്‌. പരിശീലനവും നല്‍കുന്ന ആന്ധ്രാപ്രദേശിലെ കരിംനഗര്‍ സന്തോഷ്‌ കോളജ്‌ ഓഫ്‌ നഴ്‌സിങ്ങുമായി സഹകരിച്ചു കുറഞ്ഞ ചെലവില്‍ നഴ്‌സിങ്‌ വിദ്യാഭ്യാസത്തിനു കളമൊരുക്കുകയാണു മംഗളം. ഇതോടകം പ്രവേശനം ആരംഭിച്ച, കോളജിലെ ബി.എസ്‌സി നഴ്‌സിങ്‌ കോഴ്‌സില്‍ ചേരുന്നതിനുള്ള അവസരമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌.
നഴ്‌സിങ്‌ പഠനം കഴിഞ്ഞാലും വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്നതിനു വിദ്യാര്‍ഥികള്‍ക്കു പ്രധാന വെല്ലുവിളിയായ ഐ.ഇ.എല്‍.ടി.എസ്‌. പരിശീലനം പഠനത്തിനൊപ്പം ചെയ്യാന്‍ സാധിക്കുമെന്നതാണു സന്തോഷ്‌ നഴ്‌സിങ്‌ കോളജിന്റെ പ്രത്യേകത. സാമ്പത്തിക- സമയ ലാഭമാണ്‌ ഇതിലൂടെ വിദ്യാര്‍ഥികള്‍ ലഭിക്കുന്നത്‌.
പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള കോളജിലെ കാമ്പസില്‍ തന്നെയാണു താമസ സൗകര്യവും ഒരുക്കിയിരിക്കുന്നത്‌. ഇതിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന 10 ശതമാനം വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം വരെ ട്യൂഷന്‍ ഫീസ്‌ സൗജന്യമായിരിക്കും. താരതമ്യേന കുറഞ്ഞ ഫീസ്‌, തവണകളായി അടയ്‌ക്കാനുള്ള സൗകര്യം, ബാങ്ക്‌ വായ്‌പാ സൗകര്യം എന്നിവയും സന്തോഷ്‌ നഴ്‌സിങ്‌ കോളജ്‌ ഉറപ്പാക്കുന്നുണ്ട്‌.
ആന്ധ്രയിലാണെങ്കിലും കേരളത്തിലേതിനു സമാനമായ അന്തരീക്ഷത്തില്‍ പഠനത്തിനുള്ള സൗകര്യമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. മുപ്പതു വര്‍ഷത്തിലധികമായി ആന്ധ്രാ പ്രദേശിലെ തെലങ്കാന മേഖലയില്‍, ഐ.എന്‍.സി. അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണു സന്തോഷ്‌ കോളജ്‌ ഓഫ്‌ നഴ്‌സിങ്‌. അക്കാദമിക നിലവാരത്തിനൊപ്പം വിദ്യാര്‍ഥികളുടെ സര്‍വോന്മുഖമായ വളര്‍ച്ചയും ലക്ഷ്യമിടുന്നു.
ആന്ധ്രയിലെ നാലു ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന നാലു സെന്ററുകളില്‍നിന്നായി ആയിരത്തിലേറെ വിദ്യാര്‍ഥികളാണ്‌ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്‌.
പഠനത്തിനൊപ്പം വ്യക്‌തിത്വ വികാസം, കരിയര്‍ ഗൈഡന്‍സ്‌ എന്നിയവയിലും കോളജ്‌ ശ്രദ്ധയൂന്നുന്നു. വിദ്യാര്‍ഥി അസോസിയേഷനുകള്‍, അക്കാദമിക്‌ സൊസൈറ്റികള്‍, സര്‍വീസ്‌ ക്ലബുകള്‍ എന്നിവയിലുടെ പാഠ്യേതര രംഗത്തും വിദ്യാര്‍ഥികളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനു സൗകര്യമുണ്ട്‌.
മാനസിക, ശാരീരിക ഉല്ലാസത്തിനുതകുന്ന പദ്ധതികളും കോളജ്‌ വിഭാവനം ചെയ്യുന്നു. ജോബ്‌ ഫെയറുകളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നതും കോളജിന്റെ പ്രത്യേകതയാണ്‌.ബി. വെങ്കിടേശ്വര്‍ റാവുവാണു സന്തോഷ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്‌കൂള്‍സ്‌ ആന്റ്‌ കോളജിന്റെ പ്രസിഡന്റ്‌, ബി. ലക്ഷ്‌മിയാണു സെക്രട്ടറി. കെ.കെ. ശ്രീജയാണു നഴ്‌സിങ്‌ കോളജിന്റെ ചുമതല വഹിക്കുന്നത്‌. കോളജില്‍ അഡ്‌മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഉടന്‍ തന്നെ കേരളാ ഓഫീസായ കുറവിലങ്ങാട്‌ കോഴ, ചൈതന്യ ട്രസ്‌റ്റ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ കോളജ്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെടാം. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍ -9745300576, 97454000576. www.mmcollege.com.in
www.sesknr.com
www.santhoshcolleges.com

Ads by Google
Saturday 25 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW