Friday, June 21, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.19 AM

സ്വര്‍ണക്കവര്‍ച്ച: നാലു പേര്‍കൂടി പിടിയില്‍ , പിന്നില്‍ മുന്‍ ജീവനക്കാരെന്ന്‌ അന്വേഷണസംഘം

ആലുവ: എടയാര്‍ വ്യവസായ മേഖലയിലെ സി.ജി.ആര്‍. മെറ്റലോയ്‌ഡ്‌സിലേക്കു കൊണ്ടുവന്ന 20 കിലോ സ്വര്‍ണ ഉരുപ്പടികള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ എന്നു സംശയിക്കുന്ന നാലു പേരെ മൂന്നാറിനു സമീപം സിങ്കകണ്ടത്തുനിന്ന്‌ ഇന്നലെ വൈകിട്ടോടെ ആലുവ പോലീസ്‌ പിടികൂടി. ഇവരില്‍നിന്നു തോക്ക്‌ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. പ്രതികളെ രാത്രിതന്നെ ആലുവയിലെത്തിച്ചു.
പ്രതികള്‍ ഇതേ സ്‌ഥാപനത്തിലെ മുന്‍ ജീവനക്കാരെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. കസ്‌റ്റഡിയിലായ കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ ഇടുക്കി തൊടുപുഴ മുതലക്കോടം സ്വദേശി ബിബിന്‍ ജോര്‍ജിനെ (25) പിടികൂടിയതോടെയാണ്‌ ഗൂഢാലോചന വ്യക്‌തമായത്‌.
ഇയാളുടെ മൊഴിപ്രകാരം കേസിലെ മുഖ്യ പ്രതിയെന്ന്‌ കരുതുന്ന കമ്പനിയിലെ മുന്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി സതീഷ്‌ സെബാസ്‌റ്റ്യനെതിരേ പോലീസ്‌ ലുക്കൗട്ട്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. ചോദ്യം ചെയ്‌തതില്‍നിന്നു കവര്‍ച്ചാ സംഘത്തെക്കുറിച്ചുള്ള വ്യക്‌തമായ സൂചനകള്‍ പ്രത്യേക അന്വേഷണസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌.
മാസങ്ങള്‍ക്കു മുമ്പേ ഗൂഢാലോചന നടന്നതും ഇതേ കമ്പനിയില്‍വച്ചുതന്നെയെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. കേസില്‍ അറസ്‌റ്റിലായ ബിബിന്‍ സംഭവസമയത്ത്‌ ഉണ്ടായിരുന്നില്ലെങ്കിലും ഗൂഢാലോചന നടത്തിയതിനാല്‍ ഈ കുറ്റം ചുമത്തിയാണ്‌ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്‌.
കഴിഞ്ഞ ഒന്‍പതിനു രാത്രി പത്തോടെ എടയാറിലായിരുന്നു സംഭവം. എറണാകുളത്തെ സ്‌ഥാപനത്തില്‍നിന്നു കാറില്‍ കൊണ്ടുവന്ന സ്വര്‍ണമാണു ശുദ്ധീകരണശാലയ്‌ക്കു മുന്‍വശം ബൈക്കിലെത്തിയ രണ്ടംഗസംഘം ചില്ല്‌ തകര്‍ത്തു കവര്‍ന്നത്‌.
ആറുകോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കവരുമ്പോള്‍ കാറില്‍ നാലു ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കു നേരെ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ച ശേഷമായിരുന്നു കവര്‍ച്ച. ഇതെല്ലാം സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിയുകയും ചെയ്‌തു. കവര്‍ച്ചാ സംഘം കൃത്യത്തിന്‌ മണിക്കൂറുകള്‍ മുമ്പ്‌ സ്‌ഥലത്തെത്തി പരിശോധിക്കുന്നതും നിരീക്ഷണ കാമറകളില്‍ പതിഞ്ഞിരുന്നു.

Ads by Google
Saturday 25 May 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW