Tuesday, June 25, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.13 AM

അടിക്കാനും എറിഞ്ഞിടാനും തയാര്‍

uploads/news/2019/05/310404/s1.jpg

ലണ്ടന്‍: അടുത്തയാഴ്‌ച തുടങ്ങുന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ പവര്‍ ഹിറ്റര്‍മാരെ കൂടാതെ ഓള്‍റൗണ്ടര്‍മാര്‍ക്കു കൂടി അവകാശപ്പെട്ടതായിരിക്കുമെന്നാണു കളിയെഴുത്തുകാരുടെ അവകാശം.
ബംഗ്ലാദേശിന്റെ ഷാക്കിബ്‌ അല്‍ ഹസന്‍, വെസ്‌റ്റിന്‍ഡീസിന്റെ ആന്ദ്രെ റസല്‍, ഇന്ത്യയുടെ ഹാര്‍ദിക്‌ പാണ്ഡ്യ, ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയയുടെ മാര്‍കസ്‌ സ്‌റ്റോനിസ്‌, അഫ്‌നാഗിസ്‌ഥാന്റെ റാഷിദ്‌ ഖാന്‍ എന്നിവരാണ്‌ ഓള്‍റൗണ്ട്‌ മികവിലൂടെ കളംപിടിക്കാന്‍ തയാറെടുക്കുന്നത്‌.
അഫ്‌ഗാന്‍ രാജ്യാന്തര ക്രിക്കറ്റിലെത്തിയതിനു പിന്നാലെ ഉയര്‍ന്നു വന്ന പേരാണ്‌ റാഷിദ്‌ ഖാന്റെ. 20 വയസുകാരനായ റാഷിദ്‌ ഇതുവരെ 58 ഏകദിനങ്ങള്‍ കളിച്ചു. 23.47 ശരാശരിയില്‍ 798 റണ്ണെടുത്തു. ലെഗ്‌ സ്‌പിന്നര്‍ കൂടിയായ റാഷിദ്‌ ഇതുവരെ 125 വിക്കറ്റെടുത്തു. 20 വയസുകാരനായ റാഷിദിന്റെ ബൗളിങ്ങ്‌ മികവ്‌ മുന്നില്‍ നില്‍ക്കുന്നതിനാല്‍ മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറും കൂടിയാണെന്ന വസ്‌തുത പലരും മറക്കുന്നു. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ റാഷിദാണ്‌ ഒന്നാമന്‍. ഡെത്ത്‌ ഓവറുകളില്‍ അപകടകാരിയായ ബാറ്റ്‌സ്മാനാണു റാഷിദ്‌. അപ്രതീക്ഷിതമായ ഗൂഗ്‌ളികളിലൂടെ ബാറ്റ്‌സ്മാന്‍മാരെ ഞെട്ടിക്കാന്‍ റാഷിദിനാകും. ഓസ്‌ട്രേലിയയുടെ മാര്‍കസ്‌ സ്‌റ്റോനിസിന്റെ ചരിത്രവും എതിരാളികളെ ഭയപ്പെടുത്തുന്നതാണ്‌. 2017 ല്‍ കരിയറിലെ രണ്ടാം ഏകദിനത്തില്‍ തന്നെ വരവറിയിക്കാന്‍ സ്‌റ്റോനിസിനായി. ന്യൂസിലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ ഏഴാമനായി ക്രീസിലെത്തി 146 റണ്ണുമായി പുറത്താകാതെനിന്നു. അവസാന വിക്കറ്റില്‍ ജോഷ്‌ ഹാസില്‍വുഡുമായി ചേര്‍ന്ന്‌ 54 റണ്ണിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. ഹാസില്‍വുഡ്‌ ഈ കൂട്ടുകെട്ടില്‍ ഒരു തവണ പോലും പന്ത്‌ നേരിട്ടില്ല. ഓസീസ്‌ മത്സരം ആറ്‌ റണ്ണിനു തോറ്റെങ്കിലും ഹാസില്‍വുഡ്‌ താരമായി. 33 ഏകദിനങ്ങളിലായി 38.52 ശരാശരിയില്‍ 963 റണ്ണെടുത്തു. 146 റണ്ണാണ്‌ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഇതുവരെ 26 വിക്കറ്റുകളെടുത്തു. അവശ്യഘട്ടത്തില്‍ സ്വിങ്‌ ബൗളിങ്ങിലൂടെ കൂട്ടുകെട്ടുകള്‍ പൊളിച്ചു ടീമിന്റെ രക്ഷയ്‌ക്കെത്താനും സ്‌റ്റോനിസിനായി. സ്‌റ്റോനിസിനെപ്പോലെ ശ്രദ്ധ നേടിയ താരമാണ്‌ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്. 84 ഏകദിനങ്ങളിലായി 2217 റണ്ണാണു നേട്ടം. 37. 58 ശരാശരിയുള്ള സ്‌റ്റോക്‌സ് ഒരു സെഞ്ചുറി (102) സ്വന്തമാക്കി. പേസ്‌ ബൗളറായ സ്‌റ്റോക്‌സ് 63 വിക്കറ്റുകളുമെടുത്തു. കഴിഞ്ഞ ലോകകപ്പില്‍ ബെന്‍ സ്‌റ്റോക്‌സിനെ തഴഞ്ഞതിനുള്ള ഫലം ഇംഗ്ലണ്ട്‌ അനുഭവിച്ചു. ബ്രിസ്‌റ്റോളിലെ ഒരു നൈറ്റ്‌ ക്ലബില്‍ അടിയുണ്ടായിക്കിയതിനെ തുടര്‍ന്നു സസ്‌പെന്‍ഷനിലാണു കരിയറിലെ കറുത്ത ഏടാണ്‌. ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നാണു ഹാര്‍ദിക്‌ പാണ്ഡ്യയെ ചിലര്‍ വിശേഷിപ്പിക്കുന്നത്‌. 84 ഏകദിനങ്ങളിലായി ഒരു സെഞ്ചുറിയടക്കം 2217 റണ്ണാണു നേട്ടം. 63 വിക്കറ്റുകളും ഹാര്‍ദിക്‌ പാണ്ഡ്യ സ്വന്തം പേരിലാക്കി. പരുക്കുകളും കോഫ്‌ വിത്ത്‌ കരണ്‍ എന്ന ചാറ്റ്‌ ഷോയുണ്ടാക്കിയ വിവാദവും തളര്‍ത്തിയെങ്കിലും ലോകകപ്പില്‍ പാണ്ഡ്യ തകര്‍ത്തടിക്കുമെന്നാണു വിശ്വാസം. കഴിഞ്ഞ ഐ.പി.എല്‍. ക്രിക്കറ്റില്‍ 15 ഇന്നിങ്‌സുകളിലായി 402 റണ്ണും 14 വിക്കറ്റുകളുമാണു ഹാര്‍ദിക്‌ നേടിയത്‌. എം.എസ്‌. ധോണിയുടെ ഹെലികോപ്‌റ്റര്‍ ഷോട്ടിനു സ്വന്തമായി വ്യഖ്യാനം നല്‍കാനും ഹാര്‍ദിക്‌ പാണ്ഡ്യക്കായി. ഓള്‍റൗണ്ടര്‍ എന്നാല്‍ മനസിലേക്ക്‌ ആദ്യം ഓടിവരുന്നത്‌ വെസ്‌റ്റിന്‍ഡീസിന്റെ ആന്ദ്രെ റസല്‍ തന്നെ. കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ 52 സിക്‌സറുകളാണു 'ദ്രെ റസ്‌' പറത്തിയത്‌. 31 വയസുകാരനായ റസലിന്‌ ഇത്‌ മൂന്നാം ലോകകപ്പാണ്‌. 2017 ല്‍ ഉത്തേജക വിവാദത്തെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തെ വിലക്ക്‌ നേരിട്ടു. തിരിച്ചുവന്നതു മറ്റൊരു റസലാണ്‌.
52 ഏകദിനങ്ങളിലായി 28.51 ശരാശരിയില്‍ 998 റണ്ണാണു നേട്ടം. ഇതുവരെ സെഞ്ചുറിയടിക്കാനായില്ല. 65 പേരാണു റസലിന്റെ വേഗം കൂടിയ പന്തുകളുടെ മുന്നില്‍ അടിയറ പറഞ്ഞത്‌. ബംഗ്ലാദേശിന്റെ വെറ്ററന്‍ താരം ഷാക്കിബ്‌ അല്‍ ഹസനെയും ശ്രദ്ധിക്കണം. ഷാക്കിബിന്‌ ഏകദിനത്തില്‍ ഒരാളെ കൂടി പുറത്താക്കിയാല്‍ 250 വിക്കറ്റ്‌ തികയ്‌ക്കാം. രണ്ട്‌ മത്സരങ്ങള്‍ കൂടിയാകുമ്പോള്‍ 200 ഏകദിനം പൂര്‍ത്തിയാകും. 35.51 ശരാശരിയില്‍ 5717 റണ്ണെടുത്തു. 134 റണ്ണാണ്‌ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ സാധ്യതകള്‍ ഷാക്കിബ്‌ അല്‍ ഹസന്റെ ഫോമിന്റെ അടിസ്‌ഥാനത്തിലാണ്‌.

Ads by Google
Saturday 25 May 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW