Saturday, May 25, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.13 AM

ചാനല്‍ നയനു വേണ്ടി സ്ലേറ്റര്‍ കളി പറയും

uploads/news/2019/05/310402/s5.jpg

സിഡ്‌നി: ചാനല്‍ നയനിന്റെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ കമന്ററി സംഘത്തില്‍ ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്കിള്‍ സ്ലേറ്ററിനെ നിലനിര്‍ത്തി.
ഓസ്‌ട്രേലിയയുടെ ഓപ്പണിങ്‌ ബാറ്റ്‌സ്മാനായിരുന്ന സ്ലേറ്റര്‍ വിമാനത്തില്‍ വാക്കുതര്‍ക്കമുണ്ടാക്കി വിവാദത്തിലായിരുന്നു. സിഡ്‌നിയില്‍നിന്നു വാഗാ വാഗായിലേക്കു പോകാനൊരുങ്ങിയ ക്വാന്റസ്‌ വിമാനത്തിലായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട്‌ സുഹൃത്തുക്കളുമായി തര്‍ക്കിച്ച സ്ലേറ്റര്‍ വിമാനത്തിലെ ടോയ്‌ലറ്റില്‍ കയറി വാതിലടച്ചിരുന്നു.
വിമാന ജീവനക്കാര്‍ അനുനയിപ്പിച്ചാണു സ്ലേറ്ററിനെ പുറത്തിറക്കിയത്‌. സ്ലേറ്ററിനെയും സുഹൃത്തുക്കളെയും കൂടാതെയാണ്‌ വിമാനം പറന്നുയര്‍ന്നത്‌. ലോകകപ്പ്‌ മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതു ചാനല്‍ നയനാണ്‌. സ്ലേറ്ററിനെ കൂടാതെ മുന്‍ നായകന്‍ മാര്‍ക്ക്‌ ടെയ്‌ലര്‍, വിക്കറ്റ്‌ കീപ്പര്‍ ഇയാന്‍ ഹീലി എന്നിവരും ന്യൂസിലന്‍ഡിന്റെ മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലവും നയനു വേണ്ടി കളി പറയും.

Ads by Google
Saturday 25 May 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW