Wednesday, June 26, 2019 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.13 AM

അഞ്ചാം കിരീടം തേടി ബാഴ്‌സ

uploads/news/2019/05/310400/s3.jpg

സെവിയ: സ്‌പാനിഷ്‌ ലീഗ്‌ കപ്പ്‌ (കോപാ ഡെല്‍ റേ) ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്‌്. തുടര്‍ച്ചയായി അഞ്ചാം കിരിടം ലക്ഷ്യമിടുന്ന ബാഴ്‌സലോണയും വലന്‍സിയയും തമ്മിലാണു മത്സരം.
സെവിയയുടെ തട്ടകത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.15 മുതലാണു മത്സരം. പ്രതികൂലമായ കണക്കുകളുമായാണു വലന്‍സിയ ബാഴ്‌സയെ നേരിടുക. ബാഴ്‌സയ്‌ക്കെതിരേ നടന്ന 14 മത്സരങ്ങളില്‍ ഒരു തവണ മാത്രമാണു വലന്‍സിയ ജയിച്ചത്‌. അവസാനം നടന്ന എട്ടു മത്സരങ്ങളിലും ബാഴ്‌സ അപരാജിതരായി. ലിവര്‍പൂളിനോടു തോറ്റു ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ കടക്കാത്തതിന്റെ നിരാശയിലാണു ബാഴ്‌സ കളിക്കുന്നത്‌. സ്‌പാനിഷ്‌ ലീഗ്‌ കിരീടത്തിനൊപ്പം ലീഗ്‌ കപ്പും കൂടി വച്ചു നിരാശ മറക്കാനാണു കോച്ച്‌ ഏണസ്‌റ്റോ വാല്‍വര്‍ദെയും സംഘവും ശ്രമിക്കുന്നത്‌.
വലന്‍സിയയെ അപേക്ഷിച്ച്‌ ലാ ലിഗയില്‍ ബഹുദൂരം മുന്നിലായിരുന്നു അവര്‍. വലന്‍സിയ നായകന്‍ ഡാനി പാരജോ ഒന്‍പത്‌ ഗോളുകളുമായി അവരുടെ ടോപ്‌ സ്‌കോററാണ്‌. അതേ സമയം ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസി നവംബറില്‍ തന്നെ ഗോളടിയില്‍ രണ്ടക്കം കടന്നിരുന്നു. റയാല്‍ വല്ലഡോലിഡിനെ തകര്‍ത്തുവിട്ട വലന്‍സിയയെ എഴുതിത്തള്ളാനാകില്ല. അതേ ദിവസമാണു ബാഴ്‌സ ഐബാറിനോട്‌ 2-2 നു സമനില വഴങ്ങിയത്‌. ബാഴ്‌സ താരങ്ങളുടെ പരുക്ക്‌ വലന്‍സിയ കോച്ച്‌ മാഴ്‌സലീഞ്ഞോയ്‌ക്ക് അനുകൂല ഘടകങ്ങളാണ്‌.
സ്‌ട്രൈക്കര്‍ ലൂയിസ്‌ സുവാരസിനും ഗോള്‍ കീപ്പര്‍ മാര്‍ക്‌ ആന്ദ്രെ ടെര്‍ സ്‌റ്റീഗനും കാല്‍മുട്ടിനേറ്റ പരുക്കു മൂലം വിശ്രമത്തിലാണ്‌. ഫിലിപ്പ്‌ കുടീഞ്ഞോ, ഒസുമാനെ ഡെംബലെ, ആര്‍തര്‍ മെലോ എന്നിവരും പരുക്കിലാണ്‌.

Ads by Google
Saturday 25 May 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW