Wednesday, June 12, 2019 Last Updated 19 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.09 AM

ചോദ്യചിഹ്നമായി കണ്ണൂര്‍ ശൈലി

uploads/news/2019/05/310394/k5.jpg

കണ്ണൂര്‍ : വി.എസ്‌. അച്യുതാനന്ദനെ മൂലക്കിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണനായകത്വം ഏറ്റെടുത്ത തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശരീരഭാഷയും സംസാരശൈലിയും പി. ജയരാജന്റെ സ്‌ഥാനാര്‍ഥിത്വവും പാര്‍ട്ടിയുടെ കണ്ണൂര്‍ ശൈലിയും ചോദ്യംചെയ്യപ്പെടുന്നു.
പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ തുടര്‍ന്ന ആക്രമണോത്സുകത പ്രചാരണഘട്ടത്തില്‍ പിണറായി പുറത്തെടുത്തതു തിരിച്ചടിയായെന്നു വിലയിരുത്തല്‍.
പ്രചാരണവേളയില്‍ വി.എസിന്റെ സാന്നിധ്യം സ്‌ഥാനാര്‍ഥികള്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പെരിയ ഇരട്ടക്കൊല, ടി.പി. ചന്ദ്രശേഖരന്‍ വധം എന്നിവയ്‌ക്കൊപ്പം ന്യൂനപക്ഷ വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ടു ഷുക്കൂര്‍- ഷുഹൈബ്‌ വധവും ചര്‍ച്ചയാക്കാന്‍ യു.ഡി.എഫിനായി. ഇതു വടക്കന്‍ കേരളത്തില്‍ പ്രതിഫലിച്ചു. കൊല്ലത്ത്‌ എന്‍.കെ. പ്രേമചന്ദ്രനെയതിരായ അധിക്ഷേപ പരാമര്‍ശം ഇത്തവണയും പിണറായി തുടര്‍ന്നു.
കൊലക്കേസുകളില്‍ പ്രതിസ്‌ഥാനത്തുള്ള പി. ജയരാജന്റെ സ്‌ഥാനാര്‍ഥിത്വം സി.പി.എമ്മിന്റെ തെറ്റായ രാഷ്‌ട്രീയ തീരുമാനമായിരുന്നെന്നു വെളിവാക്കുന്നതാണു ജനവിധി. അക്രമരാഷ്‌ട്രീയം മലബാറിലെ എല്ലാ മണ്ഡലങ്ങളിലും ജനവിധിയെ സ്വാധീനിച്ചു. ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടകളും തലയെടുപ്പുള്ള സ്‌ഥാനാര്‍ഥികളുമടക്കം ഇതോടെ കടപുഴകി.
നേതാക്കളുടെ ഭാഷയും ശൈലിയും അനുകരിച്ച്‌ സൈബര്‍ സഖാക്കള്‍ ഫെയ്‌സ്‌ ബുക്കില്‍ നടത്തിയ വെല്ലുവിളികളും, ലൈക്കടികളും, കമന്റുകളും ഗുണത്തേക്കാളേറെ ദോഷം ചെയ്‌തു.
കണ്ണൂരിലെ സി.പി.എം ശക്‌തികേന്ദ്രങ്ങളില്‍ പോലും കെ. സുധാകരന്‍ മുന്നിലെത്തിയത്‌ സി.പി.എം. നേതൃത്വത്തിനേറ്റ അപ്രതീക്ഷിത ആഘാതമാണ്‌. പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും വലിയൊരു വിഭാഗം മാറി ചിന്തിച്ചു.
ന്യൂനപക്ഷ ഏകീകരണത്തെ പഴിച്ച്‌ ഇതിനെ വിശദീകരിക്കാന്‍ പാര്‍ട്ടി വിയര്‍ക്കും. കാസര്‍ഗോഡ്‌, കണ്ണൂര്‍, വടകര മണ്ഡലങ്ങളിലടക്കം താഴേത്തട്ടിലുള്ള നേതാക്കള്‍ നല്‍കിയ കണക്കുകള്‍ പാടേ പിഴയ്‌ക്കുന്നതാണു കണ്ടത്‌.

Ads by Google
Saturday 25 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW