Wednesday, June 12, 2019 Last Updated 19 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.09 AM

കോട്ടയം വഴി ഇന്ന്‌ ട്രെയിന്‍യാത്ര ദുഷ്‌കരമാകും

uploads/news/2019/05/310392/k3.jpg

കോട്ടയം: നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ കോട്ടയം വഴി ഇന്നു ട്രെയിന്‍യാത്ര നിശ്‌ചയിച്ചവര്‍ ബദല്‍മാര്‍ഗം തേടിയില്ലെങ്കില്‍ വലയും. പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള സര്‍വീസുകള്‍ റദ്ദാക്കി. ആലപ്പുഴ വഴിയുള്‍പ്പെടെയുള്ള 31 ട്രെയിന്‍ റദ്ദാക്കുകയും 26 എണ്ണം വഴി തിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്‌. ആറു ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയപ്പോള്‍ മൂന്നെണ്ണത്തിന്റെ സമയത്തില്‍ നിയന്ത്രണമുണ്ടാകും.
തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്‌റ്റേഷനുകളില്‍ നിന്നു ദീര്‍ഘദൂര ട്രെയിനുകളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവര്‍ ഇന്ന്‌ ആലപ്പുഴയിലോ, എണാകുളത്തോ എത്തി യാത്ര ചെയ്യണം. തിരക്കേറുന്നതോടെ ആലപ്പുഴ റൂട്ടിലും സര്‍വീസുകളുടെ സമയക്രമം താളംതെറ്റാന്‍ ഇടയുണ്ട്‌. യാത്ര തുടങ്ങുന്നവരേക്കാള്‍ ഇതര സംസ്‌ഥാനങ്ങളില്‍നിന്നു കോട്ടയം, ചങ്ങനാശേരി ഭാഗത്തേയ്‌ക്കു വരുന്നവര്‍ വട്ടംകറങ്ങും. എറണാകുളത്തോ, ആലപ്പുഴയിലോ ഇറങ്ങി ബസിലോ, ടാക്‌സിയിലോ നാട്ടിലെത്തേണ്ടി വരും.
ഇന്നു രാത്രി 12 വരെയാണു യാത്രാ നിരോധനമെങ്കിലും പാലം പൊളിക്കല്‍ നീണ്ടാല്‍ നാളെയും നിയന്ത്രണമുണ്ടാകും. നിലവില്‍ നാളെയുള്ള ആറു പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്‌. ജോലികള്‍ നീണ്ടാല്‍ കൂടുതല്‍ ട്രെയിന്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും. പാലം പൊളിച്ചു മാറ്റുന്നതിനൊപ്പം വൈദ്യുതി ലൈന്‍ പുനസ്‌ഥാപിക്കാനും അവശിഷ്‌ടങ്ങള്‍ നീക്കാനും ഏറെ സമയം വേണ്ടിവരും.

Ads by Google
Saturday 25 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW