Thursday, June 27, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.04 AM

കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കരുക്കള്‍ , 'ഓപ്പറേഷന്‍' കര്‍ണാടകയും മധ്യപ്രദേശും സജീവം

uploads/news/2019/05/310354/d3.jpg

ന്യൂഡല്‍ഹി: ആധികാരികവിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ പിന്നാലെ മധ്യപ്രദേശിലെയും കര്‍ണാടകത്തിലെയും കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കി ബി.ജെ.പി. മറുതന്ത്രം മെനഞ്ഞ്‌ കോണ്‍ഗ്രസും രംഗത്ത്‌. കര്‍ണാടകയില്‍ ഏതു നിമിഷവും സര്‍ക്കാര്‍ നിലംപൊത്താമെന്ന അവസ്‌ഥയിലാണ്‌. നിയമസഭയിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരുസീറ്റിലും ബി.ജെ.പി വിജയം കണ്ടെത്തിയിരുന്നു. ബി.ജെ.പി 25 സീറ്റില്‍ വിജയിച്ചപ്പോള്‍ ജനതാദള്‍ എസിനും കോണ്‍ഗ്രസിനും ഒരോ സീറ്റുകള്‍ മാത്രമാണ്‌ നേടാനായത്‌. ഇരുപാര്‍ട്ടികളിലെയും പ്രമുഖ നേതാക്കള്‍ പരാജയപ്പെട്ടതോടെ സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍നിന്നു തന്നെ ഉയര്‍ന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഖ്യം തകര്‍ന്ന്‌ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ വലിയ ക്ഷീണമാകുമെന്ന്‌ വിലയിരുത്തിയ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ സഖ്യം തുടരാനുള്ള നിര്‍ദ്ദേശമാണ്‌ നല്‍കിയത്‌. ഇന്നലെ രാവിലെ കര്‍ണാടകയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ എം.എല്‍.എമാരുടെ യോഗത്തില്‍ ഇക്കാര്യം അറിയിച്ചു. സഖ്യത്തെ എതിര്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെയാണ്‌ തീരുമാനം അറിയിച്ചത്‌. തുടര്‍ന്ന്‌ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അനൗദ്യോഗിക മന്ത്രിസഭാ യോഗം ചേര്‍ന്ന്‌ ഐക്യപ്രഖ്യാപനം നടത്തി. അസംതൃപ്‌തരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടനയിലൂടെ തര്‍ക്കം പരിഹരിക്കാനാണ്‌ നീക്കം.
29 ലോക്‌സഭാ സീറ്റുകളുള്ള മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‌ ഒരു സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. ഇതോടെ ഇവിടെയും ബി.ജെ.പി. സംസ്‌ഥാനഭരണത്തെ വീഴ്‌ത്താന്‍ ശ്രമം തുടങ്ങി. മുഖ്യമന്ത്രി കമല്‍നാഥിന്‌ ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ടെടുപ്പ്‌ നടത്താന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്‌ ബി.ജെ.പി കത്തെഴുതിയിരുന്നു. 230 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന്‌ 116 അംഗങ്ങളുടെ പിന്‍ബലമാണ്‌ വേണ്ടത്‌. 114 സീറ്റ്‌ നേടിയ കോണ്‍ഗ്രസ്‌ ബി.എസ്‌.പി 2, എസ്‌.പി-1, സ്വതന്ത്രര്‍ 4 എന്നിവരുടെ പിന്തുണയോടെയാണ്‌ ഭരിക്കുന്നത്‌. 109 അംഗങ്ങളാണ്‌ ബി.ജെ.പിക്കുള്ളത്‌. ഗുണ ലോക്‌സഭാ മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി കോണ്‍ഗ്രിലേക്ക്‌ കൂറുമാറിയതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ ബി.എസ്‌.പി ഭീഷണി മുഴക്കിയിരുന്നു.

Ads by Google
Saturday 25 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW