Wednesday, June 12, 2019 Last Updated 34 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.04 AM

രണ്ടാം വരവ്‌ പുതുമോടിയില്‍

uploads/news/2019/05/310352/d1.jpg

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ 30-നു നടന്നേക്കും. ഇന്നു ചേരുന്ന എന്‍.ഡി.എ. യോഗം നരേന്ദ്ര മോഡിയെ കക്ഷിനേതാവായി ഔപചാരികമായി തെരഞ്ഞെടുക്കുന്നതോടെ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയ്‌ക്കു തുടക്കമാകും. സത്യപ്രതിജ്‌ഞക്കു മുമ്പായി മോഡി 28-നു തന്റെ മണ്ഡലമായ വാരാണസി സന്ദര്‍ശിച്ച്‌ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പിറ്റേന്നു ഗുജറാത്തിലെത്തി മാതാവ്‌ ഹീരാ ബെന്നിന്റെ അനുഗ്രഹം തേടും.
16-ാമതു ലോക്‌സഭ പിരിച്ചുവിടാന്‍ രാഷ്‌ട്രപതിയോടു ശിപാര്‍ശ ചെയ്യുന്ന പ്രമേയം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പാസാക്കി. ഇതിനു പിന്നാലെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിനെ സന്ദര്‍ശിച്ച നരേന്ദ്ര മോഡി പ്രമേയവും മന്ത്രിമാരുടെ രാജിക്കത്തുകളും കൈമാറി. പുതിയ സംവിധാനമുണ്ടാകുന്നതു വരെ തുടരാന്‍ രാഷ്‌ട്രപതി നിര്‍ദേശം നല്‍കി.
2014-ലേക്കാള്‍ വിപുലമായ സത്യപ്രതിജ്‌ഞാച്ചടങ്ങാകും ഇത്തവണ നടത്തുക. അന്നു പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ അടക്കം സാര്‍ക്ക്‌ രാജ്യങ്ങളുടെ തലവന്മാരെയാണു ക്ഷണിച്ചത്‌. ഇത്തവണ നിരവധി ലോകനേതാക്കള്‍ക്കായാണു ക്ഷണക്കത്തുകള്‍ തയാറാകുന്നത്‌. വിവിധ രാഷ്‌ട്രങ്ങളുമായി ബന്ധം സ്‌ഥാപിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മോഡി ഏറെ ശ്രദ്ധിച്ചിരുന്നു. നിരവധി രാജ്യങ്ങള്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കി മോഡിയെ ആദരിക്കുകയും ചെയ്‌തു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്‌. പാര്‍ട്ടിയധ്യക്ഷ പദവിയില്‍ രണ്ടു വര്‍ഷം കൂടി കാലാവധിയുള്ള അമിത്‌ ഷാ മന്ത്രിസഭയില്‍ ചേരുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. ആഭ്യന്തരം, പ്രതിരോധം വകുപ്പുകളാണു പരിഗണനയില്‍. ആഭ്യന്തരമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ രാജ്‌നാഥ്‌ സിങ്ങിനെ പ്രതിരോധ വകുപ്പിലേക്കു മാറ്റും.
ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയിലേക്കില്ലെന്ന്‌ അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ കഴിഞ്ഞ ബജറ്റ്‌ അവതരിപ്പിച്ച പീയൂഷ്‌ ഗോയലിനെയാകും ധനമന്ത്രാലയം ഏല്‍പ്പിക്കുക. വിദേശമന്ത്രാലയത്തിലേക്കു സുഷമാ സ്വരാജല്ലാതെ മറ്റൊരു പേര്‌ ചിന്തയിലില്ല. കേരളത്തില്‍നിന്ന്‌ രാജ്യസഭാംഗങ്ങളായ അല്‍ഫോണ്‍സ്‌ കണ്ണന്താനം, വി. മുരളീധരന്‍, സുരേഷ്‌ ഗോപി, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ പരിഗണനയിലുണ്ട്‌. ലോക്‌സഭയിലേക്ക്‌ ഒരാളെപ്പോലും വിജയിപ്പിക്കാത്ത കേരളത്തിനു മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണ്ടെന്നാണു തീരുമാനമെങ്കില്‍ വി. മുരളീധരനെ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയാക്കിയേക്കും.
തിളക്കമാര്‍ന്ന വിജയത്തിനു പിന്നാലെ ഇന്നലെ മോഡിയും അമിത്‌ ഷായും എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരെ സന്ദര്‍ശിച്ച്‌ ആശിര്‍വാദം തേടി. കാല്‍തൊട്ട്‌ വന്ദിച്ച മോഡിയെ ഇരുനേതാക്കളും വന്‍വിജയത്തില്‍ അഭിനന്ദിച്ചു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 25 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW