Wednesday, June 26, 2019 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.04 AM

സൂറത്തില്‍ വന്‍ തീപിടിത്തം; 19 വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു

uploads/news/2019/05/310348/d5.jpg

അഹമ്മദാബാദ്‌: ഗുജറാത്തിലെ സൂറത്തില്‍ എന്‍ട്രന്‍സ്‌ പരിശീലന കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 19 വിദ്യാര്‍ഥികള്‍ വെന്തു മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്‌. മരണസംഖ്യ ഉയരുമെന്ന്‌ ആശങ്ക.
നഗരമധ്യത്തിലെ തക്ഷശില കോംപ്ലക്‌സിന്റെ മൂന്നാം നിലയിലും നാലാം നിലയിലുമായി പ്രവര്‍ത്തിച്ചിരുന്ന പരിശീലനകേന്ദ്രത്തിലാണ്‌ ഇന്നലെ ഉച്ചയോടെ തീപിടിത്തമുണ്ടായത്‌. സംഭവസമയം നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ടായിരുന്നതായാണ്‌ വിവരം. രക്ഷപ്പെടാന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടിയവരാണ്‌ മരിച്ചവരില്‍ ഏറെയും. ഇവരില്‍ ഭൂരിഭാഗവും 14നും 15നും ഇടയിലുള്ളവരാണ്‌.
നിരവധി വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്‌. 19 അഗ്‌നിശമന സേനാ യൂണിറ്റുകളുടെയും രണ്ടു ഹൈഡ്രോളിക്‌ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ തീയണയ്‌ക്കാനുള്ള ശ്രമം രാത്രിയിലും തുടരുകയാണ്‌. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. സംഭവത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി അന്വേഷണത്തിന്‌ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന്‌ 4 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രമുഖര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Ads by Google
Saturday 25 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW