Wednesday, June 12, 2019 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.04 AM

ഭീകരന്‍ സാക്കിര്‍ മൂസയെ ഏറ്റുമുട്ടലില്‍ വധിച്ചു

uploads/news/2019/05/310347/d4.jpg

ശ്രീനഗര്‍: ദക്ഷിണ കശ്‌മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അല്‍-ക്വയ്‌ദ അനുബന്ധ ഭീകരസംഘടനയായ അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദിന്റെ തലവന്‍ സാക്കിര്‍ മൂസ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദാദ്‌സാരയില്‍ വ്യാഴാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണിത്‌.
ആക്രമണസ്‌ഥലത്തുനിന്ന്‌ ഇന്നലെ രാവിലെ മൂസയുടെ മൃതദേഹം കണ്ടെത്തി. ഒട്ടേറെ ആയുധങ്ങളും കിട്ടി. കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മൂസ വഴങ്ങിയില്ലെന്നും ഗ്രനേഡ്‌ വര്‍ഷം നടത്തിയതോടെ തിരിച്ചടിക്കുകയായിരുന്നെന്നും അധികൃതര്‍ പറയുന്നു. ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ സേനാംഗങ്ങളെ സ്‌ഥലത്തേക്ക്‌ അയച്ചിരുന്നു.
ഇതിനിടെ മൂസയെ അനുകൂലിച്ചു മുദ്രാവാക്യങ്ങളുമായി ഷോപ്പിയാന്‍, പുല്‍വാമ, അവന്തിപ്പുര്‍ മേഖലകളിലും ശ്രീനഗറിലും ഏതാനും ആളുകള്‍ തെരുവിലിറങ്ങി. തുടര്‍ന്ന്‌ താഴ്‌വരയുടെ ചിലയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മൊെബെല്‍, ഇന്റര്‍നെറ്റ്‌ സേവനങ്ങളും താല്‍ക്കാലികമായി തടഞ്ഞു.
പോലീസ്‌ രേഖകളനുസരിച്ച്‌ 2013 മുതലുള്ള ഭീകരചരിത്രമാണ്‌ മൂസയ്‌ക്ക്‌. തുടക്കത്തില്‍ ഹിസ്‌ബുള്‍ മുജാഹിദിന്‍ അംഗമായിരുന്നു. തുടര്‍ന്ന്‌ സ്വന്തം നിലയ്‌ക്ക്‌ പുതിയ സംഘടന കെട്ടിപ്പടുത്തു. പിന്നാലെ സുരക്ഷാകേന്ദ്രങ്ങള്‍ക്കും ജനങ്ങള്‍ക്കും നേരേ ഒട്ടേറെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. മതേതര സംസ്‌ഥാനം കെട്ടിപ്പടുക്കാനാണു ശ്രമമെന്ന്‌ പ്രഖ്യാപിച്ചതിന്റെ പേരില്‍ 2017-ല്‍ ഹുറീയത്ത്‌ കോണ്‍ഫറന്‍സ്‌ നേതാക്കളെ മൂസ ഭീഷണിപ്പെടുത്തിയിരുന്നു.
2016 ജൂെലെയില്‍ കൊല്ലപ്പെട്ട ഹിസ്‌ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അനുയായികളില്‍ ഒരാളായിരുന്ന മൂസയുടെ തലയ്‌ക്കു 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ത്രാല്‍ മേഖലയിലെ നൂര്‍പുര സ്വദേശിയായ ഇയാളുടെ പിതാവ്‌ എന്‍ജിനീയറും സഹോദരന്‍ ഡോക്‌ടറുമാണ്‌.

Ads by Google
Saturday 25 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW